Skip to main content
സ്വീപിൻ്റെ  ആഭിമുഖ്യത്തിൽ തിരഞ്ഞെടുപ്പ് ബോധവത്കരണ സന്ദേശവുമായി ഒറ്റപ്പാലം ബസ് സ്റ്റാന്റ് പരിസരത്ത്  ബർബോ ഡാൻസ് അക്കാദമി കലാകാരന്മാർ സംഘടിപ്പിച്ച ഫ്ലാഷ് മോബ്

നിയമസഭാ തിരഞ്ഞെടുപ്പ് :  വോട്ടിംങ് പ്രോത്സാഹനത്തിന്  ഫ്ലാഷ് മോബ് 

 

 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഴുവൻ സമ്മതിദായകരെയും  വോട്ടിംങ് പ്രോത്സാഹനത്തിന്  സ്വീപ്പിൻ്റെ (Systametic  voters Education & Electoral Participation ) ആഭിമുഖ്യത്തിൽ ഒറ്റപ്പാലം ബർബോ ഡാൻസ് അക്കാദമിയിലെ  മുപ്പതോളം യുവ കലാകാരന്മാരുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. മികച്ച കലാപ്രകടനമാണ് സംഘാഗങ്ങൾ കാഴ്ചവെച്ചത് . സംഘത്തിലെ  പ്രായം കുറഞ്ഞ അശ്വജിതിൻ്റെ കലാപ്രകടനം മികച്ചതായി.
ഒറ്റപ്പാലം നിയോജക മണ്ഡലം വരണാധികാരിയും സബ് കലക്ടുമായ അർജ്ജുൻ പാണ്ഡ്യൻ,  സ്വീപ്പ്  നോഡൽ ഓഫീസറും നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസറുമായ എം.അനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു
 

date