Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ് : ജില്ലയിൽ മൂന്നു ദിവസങ്ങളിലായി വോട്ട് ചെയ്തത് 8303 ആബ്സെന്റീ വോട്ടർമാർ 

 

ജില്ലയിൽ മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ  8303 ആബ്സെന്റീ വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയത്. കോവിഡ് രോഗബാധിതർ, നിരീക്ഷണത്തിൽ ഇരിക്കുന്നവർ, ഭിന്നശേഷിക്കാർ, 80 വയസ്സിന് മുകളിലുള്ളവർ എന്നിവരെയാണ് ആബ്സെന്റീ വോട്ടർമാരായി കണക്കാക്കിയിട്ടുള്ളത്. ജില്ലയിലാകെ 24978 ആബ്സെന്റീ വോട്ടർമാരാണുള്ളത്.

നിയോജകമണ്ഡലം, രേഖപ്പെടുത്തിയ വോട്ടുകൾ എന്നിവ യഥാക്രമം:

 തൃത്താല - 406
 പട്ടാമ്പി - 769
 ഷൊർണൂർ - 884
 ഒറ്റപ്പാലം - 514
 കോങ്ങാട് - 549
 മണ്ണാർക്കാട് - 564
 മലമ്പുഴ - 771
 പാലക്കാട് - 651
 തരൂർ - 644
 ചിറ്റൂർ - 1055
 നെന്മാറ - 749
 ആലത്തൂർ - 747

 ഉദ്യോഗസ്ഥർ ഈ വിഭാഗക്കാരുടെ വീടുകളിൽ  ഏപ്രിൽ ഒന്നു വരെ   നേരിട്ട് പോയി പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യിപ്പിക്കും.

പോളിംഗ് ഓഫീസര്‍, പോളിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍, പോലീസ്, വീഡിയോഗ്രാഫര്‍ എന്നിങ്ങനെ അഞ്ച് പേരാണ് പോളിംഗ് ടീമിലുള്ളത്. പോളിംഗ് ബൂത്തിലേത് പോലെ പൂര്‍ണ്ണമായും സുരക്ഷയും രഹസ്യ സ്വഭാവവും നിലനിര്‍ത്തിയാണ് വോട്ട് ചെയ്യിപ്പിക്കുക.

ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലായി അഞ്ച് പോളിംഗ് ഉദ്യോഗസ്ഥരടങ്ങുന്ന 235 ടീമുകളാണ് ആബ്‌സെന്റീ വോട്ടര്‍മാരെ വോട്ട് ചെയ്യിപ്പിക്കുന്നത്.
 

date