Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: സിസിടിവി ലഭ്യമാക്കുന്നതിന്   ക്വട്ടേഷൻ ക്ഷണിച്ചു

 

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാടക അടിസ്ഥാനത്തിൽ സിസിടിവി ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 179 പോളിംഗ് സ്റ്റേഷനുകളിലേക്ക് ആണ്  സിസിടിവി ലഭ്യമാക്കേണ്ടത്. 30 എഫ്.പി.എസ് ഫ്രെയിം റേറ്റ്, 3 മെഗാ പിക്സൽ റെസല്യൂഷൻ, എച്ച് 264 വീഡിയോ കംപ്രഷൻ റേറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടായിരിക്കണം.  ക്വട്ടേഷൻ സമർപ്പിക്കുന്ന കവറിനു പുറത്ത് 'CCTV for 179 polling stations for GE To Kerala LAC 2021' Palakkad എന്ന് എഴുതണം.  ക്വട്ടേഷനുകൾ മാർച്ച് 30ന് വൈകീട്ട് നാലിന്  മുമ്പായി നോഡൽ ഓഫീസർ, വെബ്കാസ്റ്റിംഗ്, ഐടി സെൽ, കലക്ടറേറ്റ്  പാലക്കാട് വിലാസത്തിൽ സമർപ്പിക്കണം.  അന്നേദിവസം വൈകിട്ട് അഞ്ചിന് ക്വട്ടേഷനുകൾ തുറക്കും.
 

date