Skip to main content

നിയമസഭാ തെരഞ്ഞെടുപ്പ്; ഫാളാഷ് മോബ് നാളെ(03 ഏപ്രില്‍)

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പേരെ പങ്കാളികളാക്കുക എന്ന ലക്ഷ്യവുമായി സ്വീപും (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) വഴുതക്കാട് വിമന്‍സ് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന ഫ്ളാഷ് മോബ് നാളെ(03 ഏപ്രില്‍) നടക്കും. രാവിലെ 11ന് ആര്യനാട് ജംഗ്ഷനിലും ഉച്ചയ്ക്ക് 12.30ന് വെള്ളനാട് ജംഗ്ഷനിലും 2ന് കാട്ടാക്കട ജംഗ്ഷനിലുമാണ് ഫ്ളാഷ് മോബ് അരങ്ങേറുക. വിമന്‍സ് കോളജില്‍ നിന്നുള്ള അന്‍പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. സ്വീപ് ടീം ലീഡര്‍ റ്റി. ഷാജി പരിപാടിക്കു നേതൃത്വം നല്‍കും.

date