Skip to main content

എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ട് - ജില്ലാ കലക്ടര്‍

തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കും വോട്ടു ചെയ്യാന്‍ അവസരം ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ഫെസിലിറ്റേറ്റര്‍ ജോലി ചെയ്യുന്നതിന് അങ്കണവാടി വര്‍ക്കര്‍/ഹെല്‍പര്‍ എന്നിവരെ അവരവരുടെ നിയോജക മണ്ഡലങ്ങളില്‍ വോട്ടവകാശം വിനിയോഗിക്കുന്നതിന് സൗകര്യം ഉറപ്പ് വരുത്തി അതത് പോളിംഗ് സ്റ്റേഷനില്‍ തന്നെ നിയമിച്ചിട്ടുണ്ട്. നേരത്തെയുള്ള ഉത്തരവില്‍ ഭേദഗതി വരുത്തി.
ഇന്ന്(ഏപ്രില്‍ 5) രാവിലെ അഞ്ചിനകം പുതുക്കിയ ഉത്തരവ് കൈമാറുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ലാ വനിത-ശിശു വികസന ഓഫീസറെ ചുമതലപ്പെടുത്തി. അതത് പഞ്ചായത്തുകളുടെ ചുമതലയുള്ള ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാരുടെ സേവനം വിനിയോഗിച്ച് ഓരോ മണ്ഡലത്തിലേയും സ്വീകരണ/വിതരണ കേന്ദ്രങ്ങള്‍ മുഖേന നിയമിക്കപ്പെട്ട അങ്കണവാടി ഹെല്‍പര്‍/വര്‍ക്കര്‍ ജീവനക്കാര്‍ക്ക് ഉത്തരവ് കൈമാറി പോളിംഗ് സ്റ്റേഷനിലേക്ക് നിയോഗിക്കണം.
കോവിഡ് വൊളന്റിയര്‍മാരായി ചുമതല നല്‍കിയിട്ടുള്ള ആശാ വര്‍ക്കര്‍മാര്‍ക്ക് വോട്ടു ചെയ്യാന്‍ അവസരം ഉറപ്പാക്കുന്നതിനായി അവരവരുടെ നിയോജകമണ്ഡലങ്ങളില്‍ തന്നെ നിയോഗിക്കുകയാണ്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജരാണ് ഇന്ന്(ഏപ്രില്‍ 5) രാവിലെ അഞ്ചു മണിക്കകം ഉത്തരവ് കൈമാറി പോളിംഗ് സ്റ്റേഷനുകളിലേക്ക് നിയോഗിക്കേണ്ടതെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.841/2021)
 

date