Skip to main content

പൊതുതിരഞ്ഞെടുപ്പ്; ജീവനക്കാരെ ഒഴിവാക്കി

പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ പോളിംഗ് സ്റ്റേഷനുകളില്‍ നിയമിച്ച എല്ലാ ട്രഷറി ജീവനക്കാരെയും കെ.എസ്.ഇ.ബി ക്യാഷ്യര്‍മാരെയും ഭിന്നശേഷിക്കാരായ ജീവനക്കാരെയും തിരഞ്ഞെടുപ്പ് ജോലികളില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ അറിയിച്ചു.
നിയമന ഉത്തരവ് ലഭിച്ച് വിവിധ കാരണങ്ങള്‍ ചൂണ്ടികാണിച്ച് അപേക്ഷ സമര്‍പ്പിച്ച ജീവനക്കാരില്‍ തിരഞ്ഞെടുപ്പ് ജോലികളില്‍ നിന്നും ഒഴിവാക്കപ്പെടുന്നതിന് അര്‍ഹതയുള്ളവരുടെ പേരുവിവരം ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് തുടര്‍നടപടികള്‍ക്കായി കൈമാറിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ജോലികളില്‍ നിന്നും ഒഴിവാക്കണമെന്ന് കാണിച്ച് സമര്‍പ്പിച്ച അപേക്ഷകളില്‍ പരിഗണിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച വിവരം കലക്‌ട്രേറ്റിലെ ഹുസൂര്‍ ശിരസ്തതാര്‍(8547610032), കണ്‍ട്രോള്‍ റൂം ജൂനിയര്‍ സൂപ്രണ്ട്(7034613418), കണ്‍ട്രോള്‍ റൂം(0474-2792110) എന്നിവിടങ്ങളിലും ബന്ധപ്പെട്ട വരണാധികാരിയുടെ ഓഫീസിലും ലഭിക്കും. തിരഞ്ഞെടുപ്പ് ജോലികളില്‍ നിന്നും ഒഴിവാക്കിയെന്ന അിറയിപ്പ് ലഭിക്കാതെ തിരഞ്ഞെടുപ്പ് ജോലിക്ക് ഹാജരാകാത്ത ജീവനക്കാരുടെ പേരില്‍ ജനപ്രാധിനിത്യ നിയമപ്രകാരം അറസ്റ്റും പ്രോസിക്യൂഷന്‍ നടപടികളും സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.842/2021)

 

date