Skip to main content

ഇരട്ട വോട്ട്; കര്‍ശന നടപടി സ്വീകരിക്കും

ജനപ്രാതിനിധ്യ നിയമപ്രകാരം ഒന്നിലധികം വോട്ടര്‍ പട്ടികളില്‍ ഒരേ സമയം പേര് ഉള്‍പ്പെടുത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഒന്നില്‍ കൂടുതല്‍ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള വോട്ടര്‍മാര്‍ അവര്‍ നിലവില്‍ താമസിക്കുന്ന നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ബൂത്തില്‍ മാത്രമേ വോട്ട് രേഖപ്പെടുത്താന്‍ പാടുള്ളൂ എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഒന്നിലധികം നിയോജക മണ്ഡലങ്ങളിലെ ബൂത്തുകളില്‍ വോട്ടു രേഖപ്പെടുത്താന്‍   ശ്രമിക്കുന്നതും ആള്‍മാറാട്ടം പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ വോട്ട് രേഖപ്പെടുത്താന്‍ ശ്രമിക്കുന്നതും ഇന്‍ഡ്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 179 പ്രകാരം ഒരുവര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണന്നും ജില്ലാ  തിരഞ്ഞെടുപ്പു ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.846/2021)

 

date