Skip to main content

കോവിഡ് 148, രോഗമുക്തി 210

ജില്ലയില്‍ ഇന്നലെ(ഏപ്രില്‍ 4) 148 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  210 പേര്‍ രോഗമുക്തി നേടി.  വിദേശത്തു നിന്നെത്തിയ നാലു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 141 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.  
കൊല്ലം കോര്‍പ്പറേഷനില്‍ 25 പേര്‍ക്കാണ് രോഗബാധ. കിളികൊല്ലൂര്‍-നാല്, പട്ടത്താനം, ബാപ്പൂഴി നഗര്‍, വാളത്തുംഗല്‍ എന്നിവിടങ്ങളില്‍ മൂന്നുപേര്‍ക്കുമാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-ഏഴ്, കൊട്ടാരക്കര-മൂന്നു എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.
ഗ്രാമപ്രദേശങ്ങളില്‍ കരവാളൂര്‍-ഏഴ്, തൃക്കോവില്‍വട്ടം-ആറ്, മേലില-അഞ്ച്, വെളിയം, മൈലം, തലവൂര്‍, കുലശേഖരപുരം, ഓച്ചിറ ഭാഗങ്ങളില്‍ നാലുവീതവും പെരിനാട്, പൂയപ്പള്ളി, വെട്ടിക്കവല, വിളക്കുടി, പത്തനാപുരം, തെ•ല, ചിതറ, കൊറ്റങ്കര, കുളത്തൂപ്പുഴ, കുളക്കട, കല്ലുവാതുക്കല്‍, ഏരൂര്‍, അഞ്ചല്‍ പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതര്‍. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.
(പി.ആര്‍.കെ നമ്പര്‍.847/2021)

 

date