Skip to main content

2016 നിയമസഭാ തെരഞ്ഞെടുപ്പ് 75.83 ശതമാനം പോളിങ്

 2016 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 75.83 ശതമാനം പോളിങാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജില്ലയില്‍ 3033864 വോട്ടര്‍മാരില്‍ 2300618 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് 77.35 ശതമാനം പോളിങാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്തവണ ജില്ലയില്‍ പോളിങ് ശതമാനം വര്‍ധിപ്പിക്കുന്നതിന് ജില്ലാഭരണകൂടത്തിന്റെ കീഴില്‍ സ്വീപ് പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടത്തിയിട്ടുണ്ട്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വോട്ടിങ് ശതമാനം വര്‍ധിപ്പിക്കുന്നതിനായി പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് ഇറക്കിയ വീഡിയോ ശ്രദ്ധേയമായിട്ടുണ്ട്.

date