Skip to main content

തെരഞ്ഞെടുപ്പ് സുരക്ഷക്രമീകരണം: ജില്ലയില്‍ വിന്യസിച്ചത് 3483 പൊലീസ് ഉദ്യോഗസ്ഥര്‍, സേവനത്തിന് 3267 സ്പെഷ്യല്‍ പൊലീസ്

ജില്ലയിലെ തെരഞ്ഞെടുപ്പ് ക്രമസമാധാനപാലനത്തിനും സുരക്ഷക്രമീകരണങ്ങള്‍ക്കുമായി വിന്യസിച്ചത്  3483 പൊലീസ് ഉദ്യോഗസ്ഥരെയാണ്. പോളിങ് ബൂത്തുകളിലെ സേവനങ്ങള്‍ക്കായി 3267 സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. എക്സൈസ്, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഫോറസ്റ്റ്, മോട്ടോര്‍ വാഹനം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പൊലീസിനൊപ്പം ചുമതലകളിലുണ്ടാകും. 28 ഡിവൈഎസ്പിമാര്‍, 52 സി.ഐമാര്‍, എസ്.ഐ, എ.എസ്.ഐ റാങ്കിലുള്ള 499 ഉദ്യോഗസ്ഥര്‍ എന്നിവരും അതത് മേഖലകളില്‍ മേല്‍നോട്ടം വഹിക്കും. സൈന്യത്തില്‍ നിന്നും പൊലീസില്‍ നിന്നും വിരമിച്ചവര്‍, 18 വയസ്സ് പൂര്‍ത്തിയായ സ്പെഷ്യല്‍ പൊലീസ് കേഡറ്റുമാര്‍, എന്‍.സി.സി കേഡറ്റുകള്‍ എന്നിവരെയാണ്് പോളിങ് ബൂത്തുകളില്‍ സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായി നിയോഗിച്ചിട്ടുള്ളത്. ജില്ലയിലെ 34 പൊലീസ് സ്റ്റേഷനുകളെ 10 സബ് ഡിവിഷനുകളാക്കി തിരിച്ചാണ് ജില്ലയിലെ തെരഞ്ഞെടുപ്പ് ക്രമീകരണം. 10 സബ് ഡിവിഷനുകളും അതത് ഡിവൈഎസ്പിമാരുടെ നിയന്ത്രണത്തിലാണ്.

date