Post Category
പോളിങ് ബൂത്ത് പെട്ടെന്ന് അറിയാം
സമ്മതിദായകർക്ക് തങ്ങളുടെ പോളിങ് ബൂത്ത് സ്വയം കണ്ടുപിടിക്കുന്നതിനു മൂന്നു രീതികൾ തെരഞ്ഞെടുപ്പു കമ്മിഷൻ ഒരുക്കിയിട്ടുണ്ട്. സ്വന്തം മൊബൈൽ ഫോണിൽനിന്ന് ECIPS <space> <EPIC No> എന്ന ഫോർമാറ്റിൽ 1950 എന്ന നമ്പറിലേക്കു മെസേജ് അയച്ചാൽ പോളിങ് ബൂത്ത് ഏതാണെന്ന് അറിയാനാകും. ഇതിനു പുറമേ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് വഴിയും voterportal.eci.gov.in എന്ന വെബ്‌സൈറ്റിലൂടെയും പോളിങ് ബൂത്ത് ഏതാണെന്ന് എളുപ്പത്തിൽ കണ്ടുപിടിക്കാം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും 1950 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും കളക്ടർ പറഞ്ഞു.
date
- Log in to post comments