Skip to main content

മെഷീൻ തകരാറിലായാൽ അടിയന്തര നടപടി

വോട്ടെടുപ്പിനിടെ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ തകരാറിലായാൽ അടിയന്തരമായി പരിഹരിക്കുന്നതിനും യന്ത്രം മാറ്റിവയ്ക്കുന്നതിമുള്ള എല്ലാ ക്രമകീരണങ്ങളും പൂർത്തിയായിട്ടുണ്ട്. ഇതിനായി ജില്ലയിൽ 291 സെക്ടറൽ ഓഫിസർമാരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. തകരാറിലായ വോട്ടിങ് യന്ത്രം മാറ്റിവയ്‌ക്കേണ്ട സാഹചര്യമുണ്ടായാൽ ഉപയോഗിക്കാൻ ഒരു സെക്ടറൽ ഓഫിസർക്ക് രണ്ട് ഇ.വി.എമ്മുകൾ അധികമായി നൽകിയിട്ടുണ്ട്. ബാറ്ററി തകരാറിലാണെങ്കിൽ മാറ്റിവയ്ക്കാൻ അധിക എണ്ണം ബാറ്ററിയുംനൽകിയിട്ടുണ്ടെന്നു കളക്ടർ പറഞ്ഞു. 

date