Skip to main content

പോളിങ് ബൂത്തുകളില്‍ കർശന കോവിഡ് സുരക്ഷ

കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ വോട്ടെടുപ്പ് നടക്കുന്ന എല്ലാ ബൂത്തുകളിലും കർശന കോവിഡ് മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നു കളക്ടർ പറഞ്ഞു. തെർമൽ സ്‌കാനിങ് അടക്കമുള്ള പരിശോധന സംവിധാനങ്ങളും ഹാൻഡ് വാഷ്, ഹാൻഡ് സാനിറ്റൈസർ തുടങ്ങിയവ അടങ്ങിയ ബ്രേക്ക് ദ ചെയിൻ കിറ്റും എല്ലാ ബൂത്തുകളിലും നൽകിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

 

ബൂത്തുകളിൽ വരി നിൽക്കുന്നവർ സാമൂഹിക അകലം കർശനമായി പാലിക്കണം. ഇതിനായി ബൂത്തുകൾക്കു മുന്നിൽ പ്രത്യേക അടയാളങ്ങളിട്ടിട്ടുണ്ട്. സ്ത്രീകൾ, പുരുഷ•ാർ, ഭിന്നശേഷിക്കാർ / മുതിർന്നവർ എന്നിവർക്കായി മൂന്നു ക്യൂ ഓരോ ബൂത്തിലുമുണ്ടാകും. സമ്മതിദായകർ കൃത്യമായി സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ബൂത്ത് തല ഓഫിസർമാരും സന്നദ്ധ പ്രവർത്തകരും ഉറപ്പാക്കണമെന്നും കളക്ടർ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനായി പോളിങ് ഓഫിസർമാർക്കു പുറമേ എല്ലാ ബൂത്തുകളിലും ഒരു ഉദ്യോഗസ്ഥനെ പ്രത്യേകമായി നിയമിച്ചിട്ടുണ്ട്.

date