Skip to main content

വോട്ടെടുപ്പ് നാളെ, പാലക്കാട് ജില്ല സജ്ജം

 

നിയമസഭാ തിരഞ്ഞെടുപ്പ്(2021)ന്റെ ഭാഗമായി നാളെ(ഏപ്രില്‍ ആറിന്) നടക്കുന്ന വോട്ടെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ജില്ലയില്‍ പൂത്തിയായി.

ജില്ലയില്‍ 2294739 വോട്ടര്‍മാര്‍

പാലക്കാട് ജില്ലയില്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് 2294739 വോട്ടര്‍മാരാണ്. ഇവരില്‍ 1121553 പുരുഷന്മാരും 1173169 സ്ത്രീകളും 17 ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളും ഉള്‍പ്പെടുന്നുണ്ട്. നിയോജകമണ്ഡലം, പുരുഷന്‍, സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍, ആകെ വോട്ടര്‍മാര്‍ എന്നിവരുടെ എണ്ണം യഥാക്രമം:

തൃത്താല - 94540- 99566 - 2- 194108
പട്ടാമ്പി -   96446- 98412 - 0- 194858
ഷൊര്‍ണൂര്‍ - 93573- 100419 - 0- 193992
ഒറ്റപ്പാലം -  99883- 107836- 4- 207723
കോങ്ങാട് -  88806- 92366 - 0- 181172
മണ്ണാര്‍ക്കാട്- 97455- 100767- 1- 198223
മലമ്പുഴ -    103492- 109737- 2- 213231
പാലക്കാട് - 91757- 96774 - 3- 188534
തരൂര്‍ -      83463- 86656 - 0- 170119
ചിറ്റൂര്‍ -    92270- 96930 - 3- 189203
നെന്മാറ - 95385- 97205 - 2- 192592
ആലത്തൂര്‍ - 84483- 86501 - 0- 170984

ജില്ലയില്‍ 73 സ്ഥാനാര്‍ത്ഥികള്‍

ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലായി വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍, സ്വതന്ത്രര്‍ എന്നിവരുള്‍പ്പെടെ 73 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.

പോളിംഗ് സ്‌റ്റേഷന്‍ ക്രമീകരണം

ആകെ 3425 പോളിങ് ബൂത്തുകള്‍, ഒരു ബൂത്തില്‍ 1000 വോട്ടര്‍മാര്‍

ജില്ലയിലാകെ 3425 പോളിങ് ബൂത്തുകളാണുള്ളത്. 1242 പോളിങ് ബൂത്തുകള്‍ സ്ഥിരം കെട്ടിടത്തിലും 74 എണ്ണം താല്‍കാലിക കെട്ടിടത്തിലുമാണ് പ്രവര്‍ത്തിക്കുക. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ് സമയം. വൈകിട്ട് 6 മുതല്‍ 7 വരെ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് വോട്ട് ചെയ്യാം.  കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഒരു പോളിങ് ബൂത്തില്‍ പരമാവധി 1000 പേരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിജപ്പെടുത്തിയിരിക്കുന്നത്.

കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും ബൂത്തിലെത്തി വോട്ട് ചെയ്യാം

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ബൂത്തിലെത്തിയിട്ടുള്ള മറ്റ് വോട്ടര്‍മാര്‍മാരുടെ വോട്ടിംഗ് പൂര്‍ത്തിയായശേഷം കോവിഡ് ബാധിതരും നിരീക്ഷണത്തിലുള്ളവരുമായ വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കലക്ടറുമായ മൃണ്‍മയി ജോഷി ശശാങ്ക് അറിയിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 17125 ഉദ്യോഗസ്ഥര്‍

ജില്ലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത് 17125 ഉദ്യോഗസ്ഥരെയാണ്. ഓരോ ബൂത്തിലും അഞ്ച് ഉദ്യോഗസ്ഥരെ വീതമാണ് നിയോഗിച്ചിരിക്കുന്നത്. പ്രസൈഡിംഗ് ഓഫീസര്‍, മൂന്ന് പോളിംഗ് ഓഫീസര്‍മാര്‍, വോട്ടര്‍മാര്‍ക്ക് സാനിറ്റൈസര്‍ നല്‍കുന്നതിനും ശരീരോഷ്മാവ് പരിശോധിക്കുന്നതിനുമായി നിയോഗിച്ച ഒരാള്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് അഞ്ചുപേര്‍.ഇതിനുപുറമേ മൂവായിരത്തിലധികം ജീവനക്കാരെ റിസര്‍വ് ആയും നിലനിര്‍ത്തിയിട്ടുണ്ട്.

1316 ഓക്‌സിലറി പോളിങ് സ്റ്റേഷനുകള്‍

1000 -ല്‍ കൂടുതല്‍ സമ്മതിദായകരുള്ള പോളിങ് സ്റ്റേഷനുകളെ വിഭജിച്ച് ഓക്‌സിലറി പോളിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചത് പ്രകാരം ജില്ലയില്‍ 1316 ഓക്‌സിലറി പോളിങ്  സ്റ്റേഷനുകളാണ് ഉള്ളത്

മണ്ഡലം, ഓക്‌സിലറി ബൂത്തുകളുടെ എണ്ണം എന്നീ ക്രമത്തില്‍

1. തൃത്താല  - 127
2. പട്ടാമ്പി      - 124
3. ഷൊര്‍ണ്ണൂര്‍ - 75
4. ഒറ്റപ്പാലം       - 101
5. കോങ്ങാട്    - 92
6. മണ്ണാര്‍ക്കാട് - 122
7. പാലക്കാട്   - 94
8. മലമ്പുഴ      - 84
9. ചിറ്റൂര്‍         - 133
10. നെന്മാറ   - 125
11. തരൂര്‍     - 120
12. ആലത്തൂര്‍ - 119

ജില്ലയില്‍ 12 വനിതാ പോളിംഗ് ബൂത്തുകള്‍

 വനിതാ ഉദ്യോഗസ്ഥര്‍ മാത്രമായുള്ള 12 പോളിംഗ് ബൂത്തുകളാണ് ജില്ലയിലുള്ളത്. 12 നിയോജക മണ്ഡലങ്ങളിലും ഇത്തരത്തില്‍ ഓരോ ബൂത്തുകളാണുള്ളത്. ഇവിടെ പ്രിസൈഡിംഗ് ഓഫീസര്‍, മൂന്ന് പോളിംഗ് ഓഫീസര്‍മാര്‍ എന്നിവരെല്ലാം വനിതകളായിരിക്കും. വനിതാ പോളിംഗ് ഉദ്യോഗസ്ഥരുള്ള ബൂത്തുകളുള്ള നിയോജകമണ്ഡലം, വോട്ടിംഗ് കേന്ദ്രം, ബൂത്ത് നമ്പര്‍ എന്നിവ ക്രമത്തില്‍-

തൃത്താല- ജി.എം.എല്‍.പി.എസ്, തൃത്താല, 97

പട്ടാമ്പി- ജി.എം.എല്‍.പി.എസ്, പട്ടാമ്പി, 110

ഷൊര്‍ണൂര്‍- സെന്റ് തെരേസാസ്് കോണ്‍വെന്റ് എച്ച്.എസ്.എസ്, 167

ഒറ്റപ്പാലം- എല്‍.എസ്.എന്‍.ടി.ടി.ഐ (എല്‍.പി.എസ്), ഒറ്റപ്പാലം, 136

കോങ്ങാട്- ജി.വി.എച്ച്.എസ്.പത്തിരിപ്പാല, 124

മണ്ണാര്‍ക്കാട്- ജി.വി.എച്ച്.എസ്, അലനല്ലൂര്‍, 29

മലമ്പുഴ- കേന്ദ്രീയ വിദ്യാലയ, കഞ്ചിക്കോട്, 139

പാലക്കാട്- റോസി മോഡേണ്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ചാത്തപ്പുരം, 26

തരൂര്‍- ചെറുപുഷ്പം ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍, വടക്കഞ്ചേരി, 126

ചിറ്റൂര്‍- ഗവ.വിക്ടോറിയ ഗേള്‍സ് ഹൈസ്‌കൂള്‍, അണിക്കോട്, 104

നെന്മാറ- ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ്, നെന്മാറ, വിത്തനശ്ശേരി, 96

ആലത്തൂര്‍- ഹോളി ഫാമിലി സ്‌കൂള്‍, ആലത്തൂര്‍, 70

ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക സജ്ജീകരണങ്ങള്‍

ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പോളിംഗ് ബൂത്തിലെത്താനും വോട്ട് തടസ്സം കൂടാതെ നിര്‍വഹിക്കുന്നതിനും ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ നേത്യത്വത്തില്‍
 പ്രത്യേക സജ്ജീകരണങ്ങള്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി ജില്ലാ സാമൂഹ്യനീതി വകുപ്പ് മുഖേന വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി 18 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാരുടെ പട്ടിക തയ്യാറാക്കിയിരുന്നു.  പോളിംഗ് ബൂത്തിലെത്തുന്നതിനായി വീല്‍ചെയര്‍, റാമ്പ് സൗകര്യമൊരുക്കും. ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പോളിംഗ് ബൂത്തിലെത്തുന്നതിനും വോട്ട് ചെയ്യാന്‍ സഹായിക്കാനും അങ്കണവാടി, ആശാ വര്‍ക്കര്‍മാരുടെ സേവനം ലഭ്യമാക്കും. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ക്കാണ് അതത് പഞ്ചായത്തുകളുടെ മേല്‍നോട്ടച്ചുമതല.

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഭിന്നശേഷി വിഭാഗക്കാരില്‍ പോസിറ്റീവായവര്‍, രോഗലക്ഷണമുള്ളവര്‍, ക്വാറന്റൈനിലുള്ളവര്‍ എന്നിവര്‍ക്ക് പാലിയേറ്റീവ് കെയറിന്റെ ആംബുലന്‍സ് സൗകര്യവും അനുവദിക്കും. ഇക്കൂട്ടര്‍ക്ക് അവസാന മണിക്കൂറിലാണ് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്.

എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീന്‍,
ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്ക് വോട്ട് ലഭിച്ചത് ഉറപ്പാക്കാം

ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്ക് തന്നെയാണ് തങ്ങളുടെ വോട്ട് ലഭിച്ചതെന്ന് ഉറപ്പാക്കുന്ന വിവിപാറ്റ് മെഷീന്‍ അടങ്ങുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ പോളിംഗ് ബൂത്തിലും സജ്ജമാക്കുന്നത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ ഒരു ഭാഗമാണ് വിവിപാറ്റ് അഥവാ വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍. രേഖപ്പെടുത്തുന്ന വോട്ട് ഉദ്ദേശിച്ച ചിഹ്നത്തില്‍ തന്നെ ലഭിച്ചിട്ടുണ്ടോയെന്ന് വോട്ടര്‍ക്ക് വിവിപാറ്റിലൂടെ നേരിട്ടു മനസിലാക്കാമെന്നതാണ് വിവിപാറ്റ് മെഷീനിന്റെ പ്രത്യേകത. കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും ഉള്‍പ്പെട്ടതാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍. ഈ രണ്ടു യൂണിറ്റുമായി വിവിപാറ്റ് ബന്ധിപ്പിച്ചിട്ടുണ്ട്. ബാലറ്റ് യൂണിറ്റില്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും ഉണ്ടായിരിക്കും.

വോട്ടര്‍ വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിന് നേരെയുള്ള ചിഹ്നത്തിന്റെ നേര്‍ക്കുള്ള നീല ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ചുവന്ന ലൈറ്റ് തെളിയും. തുടര്‍ന്ന് വോട്ട് രഖപ്പെടുത്തിയ സ്ഥാനാര്‍ഥിയുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ ഏഴു സെക്കന്റ് നേരം വിവിപാറ്റിലെ ഡിസ്പ്ലേ യൂണിറ്റില്‍ തെളിഞ്ഞു കാണാം. അതിനുശേഷം അവയുടെ പ്രിന്റ് താഴെയുള്ള സുരക്ഷാ അറയിലേയ്ക്ക് വീഴുകയും അവിടെ സൂക്ഷിക്കപ്പെടുകയും ചെയ്യും. രേഖപ്പെടുത്തുന്ന ഓരോ വോട്ടും പേപ്പര്‍ രൂപത്തില്‍ വിവിപാറ്റിനുള്ളില്‍ സൂക്ഷിക്കപ്പെടുകയും ചെയ്യും. ഭാവിയില്‍ വോട്ട് സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താതെ വിവിപാറ്റിനുള്ളില്‍ സൂക്ഷിച്ചിട്ടുള്ള പേപ്പര്‍ വോട്ടുകള്‍ എണ്ണി സംശയങ്ങള്‍ ദൂരീകരിക്കാവുന്നതാണ്.

ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ളതും അതീവ സുരക്ഷാമേഖലയില്‍ ഉള്‍പ്പെട്ടതുമായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലാണ് വിവിപാറ്റ് തയ്യാറാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയിലെ വിദഗ്ധരായ ഐ.ഐ.ടി പ്രൊഫഷണലുകള്‍ ഉള്‍പ്പെടുന്ന സംഘമാണ് വോട്ടിങ് മെഷീന്‍, വിവിപാറ്റ് എന്നിവയുടെ സാങ്കേതിക കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇവയില്‍ ഇന്റര്‍നെറ്റ്, വൈ-ഫൈ, ബ്ലൂടൂത്ത്, വയര്‍ലെസ്, ട്രാന്‍സിസ്റ്റര്‍, റിമോട്ട് കണ്‍ട്രോള്‍ തുടങ്ങി യാതൊരു വസ്തുക്കളുമായും പുറമെ നിന്നും ബന്ധപ്പെടാന്‍ കഴിയില്ല. ഇവ പ്രവര്‍ത്തിപ്പിക്കാന്‍ ഇലക്ട്രിസിറ്റിയുടെ ആവശ്യവുമില്ല. അതിനാല്‍ പുറമെ നിന്നും ഇവയെ ആര്‍ക്കും നിയന്ത്രിക്കാനുമാവില്ല.

തെറ്റായ ആരോപണം ഉന്നയിച്ചാല്‍ നടപടി

വോട്ടര്‍ക്ക് താന്‍ ചെയ്ത സ്ഥാനാര്‍ഥിക്കല്ല വോട്ട് ലഭിച്ചതെന്ന് ഉറപ്പുണ്ടെങ്കില്‍ ആരോപണമുന്നയിക്കാന്‍ അവസരമുണ്ട്. എന്നാല്‍ ഇത് തെളിയിക്കേണ്ട ബാധ്യതയും വോട്ടര്‍ക്ക് തന്നെയാണ്. ഏതെങ്കിലും വോട്ടര്‍ ആരോപണം ഉന്നയിച്ചാല്‍ ടെസ്റ്റ് വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. എന്നാല്‍ അടിസ്ഥാനമില്ലാതെ ആരോപണം ഉന്നയിച്ചെന്ന് തെളിഞ്ഞാല്‍ വോട്ടര്‍ക്ക് ആറുമാസം തടവും പിഴയും ലഭിക്കാനുള്ള സാധ്യതയുണ്ട്.

ടെസ്റ്റ് വോട്ടിങ് നടപടിയിലേക്ക് പോകുന്നതിനു മുന്‍പേ പോളിംഗ് ഓഫീസറുടെ സാന്നിധ്യത്തില്‍ വോട്ടേഴ്‌സ് രജിസ്റ്ററില്‍ ഒന്നുകൂടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ടെസ്റ്റ് വോട്ടിംഗില്‍ വോട്ടറുടെ ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ കമ്മീഷന്റെ അനുവാദത്തോടെ വോട്ടിംഗ് നിര്‍ത്തിവെക്കും.

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാവുന്ന രേഖകള്‍

വോട്ടിംഗ് കേന്ദ്രങ്ങളില്‍ സമ്മതിദായകരുടെ തിരിച്ചറിയല്‍ രേഖകളായി താഴെപ്പറയുന്നവ ഉപയോഗിക്കാവുന്നതാണ്

1.വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്

2.പാസ്‌പോര്‍ട്ട്

3.ഡ്രൈവിംഗ് ലൈസന്‍സ്

4.സര്‍വ്വീസ് തിരിച്ചറിയല്‍ രേഖ (സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, പൊതുമേഖല കമ്പനികള്‍ ജീവനക്കാര്‍ക്ക് അനുവദിക്കുന്നത് )

5.ഫോട്ടോ പതിച്ച പാസ് ബുക്ക് ( സഹകരണ ബാങ്കുകള്‍ ഒഴികെയുള്ള ബാങ്ക്, പോസ്റ്റ് ഓഫീസ് അനുവദിക്കുന്നവ)

6.പാന്‍ കാര്‍ഡ്

7.സ്മാര്‍ട്ട് കാര്‍ഡ് ( കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി അനുവദിച്ചത്)

8.തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്

9.ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് (കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി അനുവദിച്ചത്)

10.ഫോട്ടോ പതിച്ച പെന്‍ഷന്‍ കാര്‍ഡ്

11.ഔദ്യോഗിക തിരിച്ചറിയല്‍ രേഖ ( എം.പി, എം.എല്‍.എ എന്നിവര്‍ക്ക് അനുവദിച്ചിട്ടുള്ളത്)

12.ആധാര്‍ കാര്‍ഡ്

വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ് ഔദ്യോഗിക രേഖയല്ല

വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ് സമ്മതിദാന കേന്ദ്രങ്ങളില്‍ വോട്ടറെ തിരിച്ചറിയുന്നതിനുള്ള ഔദ്യോഗിക രേഖയായി കണക്കാക്കില്ല. വോട്ടര്‍ സ്ലിപ് സമ്മതിദായകന് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനുവേണ്ടി മാത്രം വിതരണം ചെയ്യുന്നവയാണ്.

വോട്ടര്‍മാര്‍ക്കുള്ള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍

വോട്ടര്‍മാര്‍ കൃത്യമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുവേണം പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താന്‍. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1.വായും മൂക്കും പൂര്‍ണമായും മറയുന്ന തരത്തില്‍ മാസ്‌ക് ധരിക്കണം

2.പോളിംഗ് ബൂത്തില്‍ കൃത്യമായി ശാരിരിക അകലം പാലിക്കണം

3.ബൂത്തില്‍ പ്രവേശിക്കുമ്പോഴും തിരികെ ഇറങ്ങുമ്പോഴും കൈകള്‍ നിര്‍ബന്ധമായും സാനിറ്റൈസ് ചെയ്യണം

4.വോട്ട് ചെയ്താല്‍ ഉടന്‍ ബൂത്തിന് പുറത്തു പോവണം

5.ബൂത്തിന്റെ പരിസരത്ത് കൂട്ടം കൂടുകയോ പരസ്പരം സ്പര്‍ശിക്കുകയോ ചെയ്യരുത്

പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ 9 മുതല്‍ 9 കേന്ദ്രങ്ങളില്‍

ജില്ലയില്‍ വോട്ടിങ് യന്ത്രം, കോവിഡ് പ്രതിരോധ കിറ്റുകള്‍ ഉള്‍പ്പെടെയുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന്(ഏപ്രില്‍ 5)രാവിലെ ഒമ്പത് മുതല്‍ ഒന്‍പത് കേന്ദ്രങ്ങളിലായി നടക്കും. പോളിംഗ് സാമഗ്രികളുടെ വിതരണത്തിനും പോളിംഗിന് ശേഷം ഇവ സൂക്ഷിക്കുന്നതിനും കൗണ്ടിംഗിനുമാണ് ഈ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്.

നിയമസഭാ മണ്ഡലങ്ങളും വിതരണ കേന്ദ്രങ്ങളും ക്രമത്തില്‍

തൃത്താല,പട്ടാമ്പി - പട്ടാമ്പി ശ്രീനീലകണ്ഠ സംസ്‌കൃത കോളേജ്
ഷൊര്‍ണ്ണൂര്‍ - ഒറ്റപ്പാലം എല്‍.എസ്.എന്‍ ജി.എച്ച്.എസ്.എസ്
ഒറ്റപ്പാലം - ഒറ്റപ്പാലം എന്‍.എസ്.എസ് കെ.പി.ടി.വി.എച്ച്.എസ്.എസ്
കോങ്ങാട് - കല്ലേക്കാട് വ്യാസവിദ്യാപീഠം
മണ്ണാര്‍ക്കാട് - മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ഡി.എച്ച്.എസ്.എച്ച്.എസ്.എസ്
മലമ്പുഴ, പാലക്കാട്- പാലക്കാട് ഗവ.വിക്ടോറിയ കോളേജ്
തരൂര്‍,ആലത്തൂര്‍-ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ്
ചിറ്റൂര്‍ - കൊഴിഞ്ഞാമ്പാറ ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്
നെന്മാറ - നെന്മാറ എന്‍.എസ്.എസ് കോളേജ്

വോട്ടെടുപ്പ് : സുരക്ഷക്കായി  ജില്ലയില്‍ 5953 ഉദ്യോഗസ്ഥര്‍

ഏപ്രില്‍ ആറിന് നടക്കുന്ന വോട്ടെടുപ്പില്‍ ജില്ലയില്‍ സുരക്ഷയൊരുക്കുന്നത് 5953 സുരക്ഷാ ഉദ്യോഗസ്ഥരെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. പോലീസ് ഓഫീസര്‍മാര്‍, സ്പെഷല്‍ പോലീസ് ഓഫീസര്‍മാര്‍, കേന്ദ്രസേന എന്നിവരുള്‍പ്പെടെയാണ് 5853 പേര്‍.

പോലീസില്‍ നിന്നും 20 ഡി.വൈ.എസ്.പി മാര്‍, 56 സി.ഐ മാര്‍, 137 എസ്.ഐ മാര്‍, 2668 സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരുള്‍പ്പെടെ 2881 പേരാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഇതിനു പുറമെ എന്‍.സി.സി, കേന്ദ്ര-സംസ്ഥാന പ്രതിരോധ സേനകളില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന 2280 സ്പെഷല്‍ പോലീസ് ഓഫീസര്‍മാര്‍, 792 കേന്ദ്രസേനാംഗങ്ങള്‍ എന്നിവരേയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.

11 കമ്പനി കേന്ദ്രസേനാംഗങ്ങളാണ് ജില്ലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി എത്തിയിരിക്കുന്നത്. അഞ്ച് കമ്പനി ബി.എസ്.എഫ്, നാല് കമ്പനി മഹാരാഷ്ട്ര സ്റ്റേറ്റ് ആര്‍.പി.എഫ്, രണ്ട് കമ്പനി സശസ്ത്ര സീമാബെല്‍ ഉള്‍പ്പെടെ 792 പേരാണ് 11 കമ്പനികളില്‍ നിന്നായി ഉള്ളത്. ജില്ലയിലെ പ്രശ്നബാധിത ബൂത്തുകള്‍, മാവോയിസ്റ്റ് സാന്നിധ്യമുള്ള ബൂത്തുകള്‍ എന്നിവിടങ്ങളില്‍ കേന്ദ്രസേന പ്രത്യേക സുരക്ഷയൊരുക്കും.

ഒരു സ്‌കൂളില്‍ ഒരു പോളിംഗ് ബൂത്താണെങ്കില്‍ ഒരു പോലീസ് ഓഫീസര്‍ ഡ്യൂട്ടിയിലുണ്ടാകും. രണ്ടു ബൂത്തുകളുണ്ടെങ്കില്‍ ഒരു പോലീസ് ഓഫീസറും ഒരു സ്പെഷല്‍ പോലീസ് ഓഫീസറും സുരക്ഷയൊരുക്കും. ഇത്തരത്തില്‍ ബൂത്തുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ കൂടുതലായി നിയോഗിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

പ്രശ്ന സാധ്യത ബൂത്തുകള്‍  433,
പ്രശ്നബാധിത ബൂത്തുകള്‍ 61

ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലായി 433 പ്രശ്ന സാധ്യത പോളിംഗ് ബൂത്തുകളാണ് കണ്ടെത്തിയിരിക്കുന്നത്. 19 പോലീസ് സ്റ്റേഷന്‍ പരിധികളിലായാണ് 61 പ്രശ്നബാധിത പോളിംഗ് ബൂത്തുകള്‍ കണ്ടെത്തിയിരിക്കുന്നത്.

മാവോയിസ്റ്റ് സാന്നിധ്യമുള്ള 58 ബൂത്തുകള്‍

കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ നിയോജക മണ്ഡലങ്ങളുടെ പരിധിയിലാണ് 58 മാവോയിസ്റ്റ് സാന്നിധ്യമുള്ള പോളിംഗ് ബൂത്തുകളാണുള്ളത്. ഇത്തരം ബൂത്തുകളില്‍ വെബ് കാസ്റ്റിംഗിന് പുറമെ പ്രത്യേകം നിരീക്ഷണത്തിനായി പ്രത്യേക പോലീസ് നിരീക്ഷണവും ഉണ്ടാകും.

ജില്ലയില്‍ 1490 പോളിങ് ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സംവിധാനം

ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 1490 ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യമൊരുക്കും. ഇതില്‍ പ്രശ്ന സാധ്യതയുണ്ടെന്ന് കണ്ടെത്തിയ 433 ബൂത്തുകളും 61 പ്രശ്നബാധിത ബൂത്തുകളും 58 മാവോയിസ്റ്റ് സാന്നിധ്യമുള്ള ബൂത്തുകളും ഉള്‍പ്പെടെ 522 ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനമേര്‍പ്പെടുത്തും. കൂടാതെ, കൂടാതെ റാന്റമായി തിരഞ്ഞെടുത്തിട്ടുള്ള 938 സാധാരണ ബൂത്തുകളിലും ഇക്കുറി വെബ് കാസ്റ്റിങ് സൗകര്യമൊരുക്കും.

ബൂത്തുകളിലെ വെബ്കാസ്റ്റിംഗ് സൗകര്യം നിരീക്ഷിക്കുന്നതിന് ജില്ലാ കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം ഒരുക്കും. വെബ് കാസ്റ്റിംഗ് തല്‍സമയം നിരീക്ഷിക്കുന്നതിനായി അറുപതിലേറെ ജീവനക്കാരെ നിയോഗിക്കും. ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്ത ബൂത്തുകളില്‍ സിസിടിവി സൗകര്യമൊരുക്കും.

മാവോയിസ്റ്റ് സാന്നിധ്യമുള്ള  ബൂത്തുകളില്‍ വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ചു വരെ

മാവോയിസ്റ്റ് സാന്നിധ്യമുള്ള  ബൂത്തുകളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ചു വരെ ആയിരിക്കും വോട്ടെടുപ്പ്. ഇവിടെ വൈകിട്ട് 5 മുതല്‍ 6 വരെ ഒരു മണിക്കൂര്‍ ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് വോട്ടു ചെയ്യാം.

 

കള്ളവോട്ട് ചെയ്യുന്നത് ശിക്ഷാര്‍ഹം

ഒന്നിലധികം വോട്ടോ ആളുമാറിയോ വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നത് ഐ പി സി u/s 171 എ പ്രകാരം ഒരു വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

 
2478 അവശ്യ സര്‍വീസ് ജീവനക്കാരും 24290 ആബ്‌സന്റീ വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തി

തിരഞ്ഞെടുപ്പ് ദിവസം തൊഴിലിലേര്‍പ്പെടുന്ന ജില്ലയിലെ 2478 അവശ്യ സര്‍വീസ് ജീവനക്കാര്‍ പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്തി. ജില്ലയില്‍ വിവിധ വകുപ്പുകളിലായി 2840 അവശ്യ സര്‍വീസ് ജീവനക്കാര്‍ക്കാണ് ഇത്തരത്തില്‍ വോട്ട് ചെയ്യുന്നതിന് അനുമതി ഉണ്ടായിരുന്നത്.
തൃത്താല - 46
പട്ടാമ്പി - 41
ഷോര്‍ണൂര്‍ - 77
ഒറ്റപ്പാലം - 111
കോങ്ങാട് - 178
മണ്ണാര്‍ക്കാട് - 138
മലമ്പുഴ - 279
പാലക്കാട് - 233
തരൂര്‍ - 276
ചിറ്റൂര്‍ - 284
നെന്മാറ - 523
ആലത്തൂര്‍ - 292

ജില്ലയില്‍ ആകെ 24290 ആബ്സെന്റീ വോട്ടര്‍മാര്‍ വോട്ട്് രേഖപ്പെടുത്തി. കോവിഡ് ബാധിതര്‍, നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍, ഭിന്നശേഷിക്കാര്‍, 80 വയസ്സിന് മുകളിലുള്ളവര്‍ എന്നിവരെയാണ് ആബ്സെന്റീ വോട്ടര്‍മാരായി കണക്കാക്കിയിട്ടുള്ളത്. ജില്ലയിലാകെ 25513 ആബ്സെന്റീ വോട്ടര്‍മാരാണുള്ളത്. ഉദ്യോഗസ്ഥര്‍ ഇവരുടെ വീടുകളിലെത്തി പോളിംഗ് ബൂത്തിലേത് പോലെ രഹസ്യ സ്വഭാവവും നിലനില്‍ത്തിയാണ് വോട്ട് ചെയ്യിപ്പിച്ചത്.  
തൃത്താല - 1985  
പട്ടാമ്പി -2111  
ഷൊര്‍ണൂര്‍ - 2109  
ഒറ്റപ്പാലം - 2547  
കോങ്ങാട് - 2185  
മണ്ണാര്‍ക്കാട് - 1406  
മലമ്പുഴ - 2711  
പാലക്കാട് - 1817
തരൂര്‍ - 1558
ചിറ്റൂര്‍ - 1993
നെന്മാറ - 2148
ആലത്തൂര്‍ - 1747

പോസ്റ്റല്‍ ബാലറ്റ് വോട്ട് രേഖപ്പെടുത്തിയത്  6086 തിരഞ്ഞെടുപ്പ് ജീവനക്കാര്‍

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ്  ഉദ്യോഗസ്ഥര്‍ക്കുള്ള വോട്ടെടുപ്പില്‍  6086 പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ട് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കായി ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തിയ്യതികളിലായി ഏര്‍പ്പെടുത്തിയ തപാല്‍ വോട്ടിംഗ് സംവിധാനത്തിലൂടെയാണ്  വോട്ട് രേഖപ്പെടുത്തിയത്.

 നിയമസഭാമണ്ഡലം, വോട്ട് രേഖപ്പെടുത്തിയ പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവ ക്രമത്തില്‍

 തൃത്താല- 537
 പട്ടാമ്പി- 433
 ഷൊര്‍ണുര്‍ - 576
 ഒറ്റപ്പാലം- 453
 കോങ്ങാട്- 399
 മണ്ണാര്‍ക്കാട്- 669
 മലമ്പുഴ-684
 പാലക്കാട്- 818
 തരൂര്‍- 255
 ചിറ്റൂര്‍- 458
 നെന്മാറ- 464
 ആലത്തൂര്‍- 340

ജില്ലയില്‍ 4517 സര്‍വീസ് വോട്ടര്‍മാര്‍

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് 4517 സര്‍വീസ് വോട്ടര്‍മാര്‍ (സൈനികര്‍). 4304 പുരുഷ വോട്ടര്‍മാരും 213 സ്ത്രീ വോട്ടര്‍മാരുമാണ് ഉള്ളത്. ഇ.ടി.പി.ബി.എസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) സംവിധാനം വഴിയാണ് ഇവര്‍ക്ക് വോട്ട് ചെയ്യാനാവുക.
സൈനികര്‍ ജോലിചെയ്യുന്ന സ്ഥലത്തെ മേഖലാ ഓഫീസിലേക്ക് ഓണ്‍ലൈനായി ബാലറ്റ് പേപ്പര്‍, ഫോറം 13, കവര്‍ തുടങ്ങിയവ അയച്ചുനല്‍കിയിട്ടുണ്ട്. വോട്ടര്‍ക്ക് ലഭിക്കുന്ന പാസ്വേര്‍ഡ് ഉപയോഗിച്ച് തുറന്ന് ഇവ പ്രിന്റ് ഔട്ട് എടുക്കാം. തുടര്‍ന്ന് വോട്ട് രേഖപ്പെടുത്തി ഇതിലെ ക്യുആര്‍ കോഡ് കേടുപാടുകള്‍ കൂടാതെ കൃത്യമായി ഒട്ടിച്ച് തപാലില്‍ അതതു മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്ക് മെയ് രണ്ടിന് രാവിലെ എട്ടിനകം അയച്ചുകൊടുക്കണം.

ജില്ലയിലെ 73 സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍

നിയോജകമണ്ഡലം, സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയപാര്‍ട്ടി എന്നിവ ക്രമത്തില്‍

ചിറ്റൂര്‍

1. കെ.കൃഷ്ണന്‍കുട്ടി, ജനതാദള്‍(സെക്കുലര്‍)
2. എ.ചന്ദ്രന്‍, ബി.എസ്.പി
3. വി.നടേശന്‍, ബി.ജെ.പി
4. അഡ്വ.സുമേഷ് അച്യുതന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
5. കെ.പ്രമീള, സ്വതന്ത്രന്‍
6. എന്‍.എസ്.കെ പുരം ശശികുമാര്‍, സ്വതന്ത്രന്‍

പട്ടാമ്പി

7. ടി.പി.നാരായണന്‍, ബി.എസ്.പി
8. മുഹമ്മദ് മുഹസിന്‍, സി.പി.ഐ
9. കെ.എം.ഹരിദാസ്, ബി.ജെ.പി
10. റിയാസ് മുക്കോളി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
11. എസ്.പി അമീര്‍ അലി, എസ്.ഡി.പി.ഐ
12. എസ്.മുജീബ് റഹ്മാന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ

മലമ്പുഴ

13. എസ്.കെ.അനന്തകൃഷ്ണന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
14. സി.കൃഷ്ണകുമാര്‍, ബി.ജെ.പി
15. എ.പ്രഭാകരന്‍, സി പി ഐ (എം)
16. കെ.പ്രസാദ്, സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്)
17. എസ്.അബ്ദുള്‍ റഹീം, സ്വതന്ത്രന്‍

കോങ്ങാട്

18. പി.ഇ ഗുരുവായൂരപ്പന്‍, ബി.എസ്.പി
19. യു.സി.രാമന്‍, മുസ്ലീം ലീഗ്
20. കെ.ശാന്തകുമാരി, സി.പി.ഐ (എം)
21. എം.സുരേഷ് ബാബു, ബി.ജെ.പി

മണ്ണാര്‍ക്കാട്

22. ശിവദാസന്‍, ബി.എസ്.പി
23. അഡ്വ.എന്‍.ഷംസുദ്ദീന്‍, മുസ്ലീം ലീഗ്
24. കെ.പി.സുരേഷ് രാജ്, സി പി ഐ
25. അഗളി നസീമ പി, എ.ഐ.എ.ഡി.എം.കെ
26. അജികുമാര്‍, സ്വതന്ത്രന്‍
27. ജെയിംസ് മാഷ്, സ്വതന്ത്രന്‍
28. ഷിബു ജോര്‍ജ്ജ്, സ്വതന്ത്രന്‍
29. ഷംസുദ്ദീന്‍, s/o യൂസഫ്, സ്വതന്ത്രന്‍
30. ഷംസുദ്ദീന്‍, s/o ഹംസ, സ്വതന്ത്രന്‍
31. സുമേഷ്, സ്വതന്ത്രന്‍
32. സുരേഷ് ബാബു, സ്വതന്ത്രന്‍

ആലത്തൂര്‍

33. ചന്ദ്രന്‍, ബി.എസ്.പി
34. പാളയം പ്രദീപ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
35. പ്രശാന്ത് ശിവന്‍, ബി.ജെ.പി
36. കെ.ഡി പ്രസേനന്‍, സി പി ഐ(എം)
37. എം.രാജേഷ്, സ്വതന്ത്രന്‍

തരൂര്‍

38. കെ.പി.ജയപ്രകാശന്‍, ബി.ജെ.പി
39. കെ.എ ഷീബ, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
40. പി.പി.സുമോദ്, സി പി ഐ (എം)
41. സി.എ ഉഷാകുമാരി, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ

പാലക്കാട്

42. അഡ്വ.സി.പി പ്രമോദ്, സി പി ഐ (എം)
43. ഇ.ടി.കെ വല്‍സന്‍,  ബി.എസ്.പി
44. ഇ.ശ്രീധരന്‍, ബി.ജെ.പി
45. ഷാഫി പറമ്പില്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
46. ജെ.ജയപ്രകാശ്, സമാജ് വാദി ഫോര്‍വേഡ് ബ്ലോക്ക്
47. കെ.രാജേഷ്, അഖില ഭാരത ഹിന്ദുമഹാസഭ
48. വി.സച്ചിദാനന്ദന്‍, സ്വതന്ത്രന്‍

നെന്മാറ

49. സി.പ്രകാശ്, ബി.എസ്.പി
50. കെ.ബാബു, സി പി ഐ (എം)
51. എ.എന്‍ അനുരാഗ്, ഭാരത് ധര്‍മ ജന സേന
52. സി.എന്‍ വിജയകൃഷ്ണന്‍, കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി കേരള സ്റ്റേറ്റ് കമ്മിറ്റി
53. ബാബു, സ്വതന്ത്രന്‍

ഒറ്റപ്പാലം

54. അഡ്വ.കെ.പ്രേംകുമാര്‍, സി പി ഐ (എം)
55. പി.വേണുഗോപാലന്‍,  ബി.ജെ.പി
56. പി.പി ശിവന്‍, ബി.എസ്.പി
57. ഡോ.പി.സരിന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

ഷൊര്‍ണൂര്‍

58. ടി.സി അയ്യപ്പന്‍കുട്ടി, ബി.എസ്.പി
59. ടി.എച്ച് ഫിറോസ് ബാബു, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
60. പി.മമ്മിക്കുട്ടി, സി പി ഐ (എം)
61. സന്ദീപ് വാര്യര്‍, ബി.ജെ.പി
62. മുഹമ്മദ് മുസ്തഫ, എസ്.ഡി.പി.ഐ

തൃത്താല

63. വി.ടി ബല്‍റാം, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
64. രാജഗോപാല്‍ തൃത്താല, ബി.എസ്.പി
65. എം.ബി രാജേഷ്, സി.പി.ഐ (എം)
66. അഡ്വ.ശങ്കു.ടി.ദാസ്, ബി.ജെ.പി
67. എം.കെ അബ്ദുല്‍ നാസര്‍,  എസ്.ഡി.പി.ഐ
68. ഇ.വി നൂറുദ്ധീന്‍, സ്വതന്ത്രന്‍
69. കെ.ബലരാമന്‍, സ്വതന്ത്രന്‍
70. ടി.ടി ബാലരാമന്‍, സ്വതന്ത്രന്‍
71. രാജേഷ്, സ്വതന്ത്രന്‍
72. ശ്രീനിവാസ് കുറുപ്പത്ത്, സ്വതന്ത്രന്‍
73. ഹുസൈന്‍ തട്ടത്താഴത്ത്, സ്വതന്ത്രന്‍

date