Skip to main content

പാലക്കാട് ജില്ലയില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 74 പേര്‍ക്ക്  രോഗമുക്തി

 

പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 4)133 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍  സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 44 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 87 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 2 പേർ  എന്നിവർ ഉൾപ്പെടും. 74 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ- 25 പേർ

മണ്ണാർക്കാട് സ്വദേശികൾ-11 പേർ

ഒറ്റപ്പാലം,പറളി,പിരായിരി സ്വദേശികൾ-5 പേർ വീതം

ആലത്തൂർ,അമ്പലപ്പാറ, കിഴക്കഞ്ചേരി,നാഗലശ്ശേരി,പുതുപ്പരിയാരം,
വടക്കഞ്ചേരി സ്വദേശികൾ-4 പേർ വീതം

 കണ്ണാടി,നല്ലേപ്പിള്ളി,
പുതുശ്ശേരി,ഷൊർണ്ണൂർ, വാണിയംകുളം സ്വദേശികൾ-3 പേർ വീതം

അഗളി,ആനക്കര,കണ്ണമ്പ്ര, മലമ്പുഴ,മാത്തൂർ,പരുതൂർ,
പെരിങ്ങോട്ടുകുറിശ്ശി,
പെരുമാട്ടി,തിരുമിറ്റക്കോട് സ്വദേശികൾ-2 പേർ വീതം

അകത്തേത്തറ, അലനല്ലൂർ,അനങ്ങനടി, ചാലിശ്ശേരി,
ചിറ്റൂർ-തത്തമംഗലം,
എലപ്പുള്ളി,കപ്പൂർ, കൊടുമ്പ്,കൊടുവായൂർ,
കൊല്ലങ്കോട്,കോങ്ങാട്,
കുലുക്കല്ലൂർ, മേലാർകോട്,
മുണ്ടൂർ,മുതുതല,
ഓങ്ങല്ലൂർ,പട്ടഞ്ചേരി,
പെരുവെമ്പ്,പൊൽപ്പുള്ളി,
പുതൂർ,തച്ചമ്പാറ,
വടകരപ്പതി,വല്ലപ്പുഴ, വണ്ടാഴി,വെള്ളിനേഴി  സ്വദേശികൾ- ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1494 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, ഇടുക്കി, വയനാട് ജില്ലകളിലും, 2 പേർ വീതം കണ്ണൂർ,കാസർഗോഡ്   ജില്ലകളിലും 4 പേർ വീതം കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലും 8 പേർ എറണാകുളം ജില്ലയിലും 25 പേർ തൃശ്ശൂർ ജില്ലയിലും 43 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
 

date