Skip to main content

വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം തവണ പേരുള്ളവര്‍ ഇരട്ട വോട്ട് ചെയ്യരുത്   വോട്ടിംഗ് നിരീക്ഷിക്കാൻ വെബ് കാസ്റ്റിംഗ് സംവിധാനം സജ്ജം 

 

നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏന്തെങ്കിലും കാരണവശാല്‍  സമ്മതിദായകരുടെ പേര് വിവരങ്ങള്‍ ഒന്നലധികം തവണ വന്നിട്ടുണ്ടെങ്കില്‍  ഇത്തരം സമ്മതിദായകര്‍ തങ്ങളുടെ ശരിയായ പോളിംങ് സ്റ്റേഷനിലെത്തി ഒരു തവണ മാത്രമെ വോട്ട് രേഖപ്പെടുത്താവുവെന്ന് ജില്ലാ കലക്ടര്‍ മ്യണ്‍മയി ജോഷി അറിയിച്ചു. ഇരട്ട വോട്ടുകളുടെ ലിസ്റ്റ് ബി.എല്‍.ഒമാര്‍ മുഖേന തഹസില്‍ദാര്‍മാര്‍ ശേഖരിച്ചിട്ടുണ്ട്. ഈ ലിസ്റ്റ് റിട്ടേണിംങ് ഓഫീസര്‍മാര്‍, പ്രിസൈഡിംഗ് ഓഫീസർന്മാർ, ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ക്ക് കൈമാറിയതായും  ജില്ലാ കലക്ടര്‍ അറിയിച്ചു.  ഇരട്ട വോട്ട് ചെയ്യുന്നത് ഐ.പി.സി. യു/എസ് 171 എ പ്രകാരം ഒരു വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റക്യത്യമാണെന്നും തിരഞ്ഞെടുപ്പ് ഉദ്യോസ്ഥകൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്.  കലക്ടറേറ്റില്‍ സജ്ജീകരിച്ച സ്‌ക്രിനിങ് മുഖേന ജില്ലയിലെ വോട്ടെടുപ്പ് പ്രക്രിയകള്‍ നിരീക്ഷിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
 

date