Skip to main content

കോവിഡ് രോഗികള്‍ക്ക് വോട്ട് അവസാന മണിക്കൂറില്‍

 

കോവിഡ് രോഗികള്‍ക്കും ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്കും വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ പോളിംഗ് ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്താം. ഈ വിഭാഗത്തില്‍ പെടുന്നവര്‍ പിപിഇ കിറ്റ്,  ഹാന്‍ഡ് ഗ്ലൗസ്, എന്‍ 95 മാസ്‌ക് എന്നിവ നിര്‍ബന്ധമായും ധരിച്ചിരിക്കണം. 

ഇവരുടെ വോട്ടിംഗ് വേളയില്‍ പോളിംഗ് ബൂത്തില്‍ ജോലിയിലുള്ളവരും പോളിംഗ് ഏജന്റുമാരും പിപിഇ കിറ്റ് ധരിക്കണം. വൈകുന്നേരം ആറിനും ഏഴിനും ഇടയില്‍ ഈ വിഭാഗത്തില്‍ പെടുന്നവര്‍ എത്തുമ്പോള്‍ മറ്റു വോട്ടര്‍മാര്‍ ക്യൂവിലുണ്ടെങ്കില്‍ അവര്‍ വോട്ടു ചെയ്തു കഴിഞ്ഞുമാത്രമാണ് അവസരം ലഭിക്കുക.

date