Skip to main content

മഴക്കാലപൂർവ ശുചീകരണം: അവലോകന യോഗം ചേർന്നു

ജില്ലയിലെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. മേയ് പകുതിയോടെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയെന്ന ലക്ഷ്യത്തിൽ പ്രവർത്തനങ്ങൾ നടത്തണമെന്നു കളക്ടർ പറഞ്ഞു. 

ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതും അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചാറ്റുന്നതും സംബന്ധിച്ച കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. 'ഡ്രൈ ഡേ'യുടെ പ്രാധാന്യത്തെ സംബന്ധിച്ചു ജനങ്ങളിൽ അവബോധം സൃഷ്ടിക്കും. കടലാക്രമണവും വെള്ളപ്പൊക്കവും തടയുന്നതിനുള്ള ക്രമീകരണങ്ങൾ മുൻകൂട്ടി ഉറപ്പാക്കും. മഴക്കാലപൂർവ പ്രവർത്തനങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും പങ്കാളിത്തം ഉപയോഗപ്പെടുത്തണമെന്നും കളക്ടർ പറഞ്ഞു. 

 

കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ്‌കുമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ത്രേസ്യാമ്മ ആന്റണി, ജില്ലാ മെഡിക്കൽ ഓഫിസർ കെ.എസ്. ഷിനു മുൻസിപ്പൽ സെക്രട്ടറിമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date