Skip to main content

ജില്ലയിൽ ഇന്ന് 1, 2  ഡോസ് (കോവിഷീൽഡ്) കുത്തിവെപ്പ് എടുത്തത് 6125 പേർ

 

ജില്ലയില്‍ ഇന്ന് (19/04/2021) ആകെ 6125 പേർ  ഒന്ന്, രണ്ട് ഡോസ് കോവിഷീൽഡ്  കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു . 35 പേർ ഒന്നാം ഡോസും 157 പേർ രണ്ടാം ഡോസും ഉൾപ്പെടെ  192 ആരോഗ്യ പ്രവർത്തകർ  കുത്തിവെപ്പ് എടുത്തിട്ടുണ്ട്. 63 പേർ ഒന്നാം ഡോസും 1128 പേർ രണ്ടാം ഡോസും ഉൾപ്പെടെ 
1191 മുന്നണി പ്രവർത്തകരും  , 1833 പേർ ഒന്നാം ഡോസും 274 പേർ  രണ്ടാം ഡോസും ഉൾപ്പെടെ 
45 നും 60 നുമിടയിലുള്ള 1833 പേരും, 979 പേർ ഒന്നാം ഡോസും 1656 പേർ രണ്ടാം ഡോസും ഉൾപ്പെടെ   60 നു മേൽ പ്രായമുള്ള  2635 പേരുമാണ്   കോവിഷീൽഡ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിരിക്കുന്നത്. 
ആകെ 32 സെഷനുകളിലായിട്ടാണ് കുത്തിവെപ്പ് നടന്നത്. ഇതു കൂടാതെ 392 പേർ ഒന്നാം ഡോസും 38 പേർ രണ്ടാം ഡോസും ഉൾപ്പടെ 430 പേർ കോവാക്സിൻ കുത്തിവയ്പും സ്വീകരിച്ചിട്ടുണ്ട്.
വാക്സിനുകൾ എടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ  കെ. പി. റീത്ത അറിയിച്ചു  .
 

date