Skip to main content

ജില്ലയില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതം

കോവിഡ് പ്രതിരോധ കുത്തിവെപ്പിന് മികച്ച പ്രതികരണമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. ജില്ലയില്‍ തിങ്കളാഴ്ച്ച വൈകീട്ടു വരെ 4,49,683 പേര്‍ക്ക് കുത്തിവെപ്പ് എടുത്തു. ഇതില്‍ 4,07,826 പേര്‍ക്ക് ഒന്നാം ഡോസും 41,857 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 21,915 ആരോഗ്യ പ്രവര്‍ത്തകരും 8,901 കോവിഡ് മുന്നണി പോരാളികളും, 4,394 തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രണ്ട് ഡോസ് വാക്്‌സിനും എടുത്തു കഴിഞ്ഞു. 45 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 3,23,549 പേര്‍ക്ക് ഒന്നാം ഡോസും 6,647 പേര്‍ക്ക് രണ്ടാം ഡോസുമാണ് തിങ്കളാഴ്ച്ച വൈകീട്ടുവരെ നല്‍കിയത്.  

 

date