വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍നാളെ മുതല്‍
വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍പ്പെട്ട പരീക്ഷ കേന്ദ്രങ്ങളില്‍ നിന്നും ജനുവരി 2021ന് കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന വണ്ടൂര്‍ ജില്ല വിദ്യാഭ്യാസ ഓഫീസില്‍ ഏപ്രില്‍ 22 ന് ആരംഭിക്കും. മുന്‍ വര്‍ഷങ്ങളില്‍ വിജയിച്ച് വെരിഫിക്കേഷന്‍ നടത്താത്തവര്‍ക്കും ഇപ്പോള്‍ നടത്തുന്ന പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് അവസരമുണ്ടെന്ന് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ അറിയിച്ചു.
പരിശോധന തീയതി ചുവടെ ചേര്‍ക്കുന്നു.
2021 ഏപ്രില്‍ 22ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെ 110312 മുതല്‍ 111223 വരെയുള്ളരജിസ്റ്റര്‍ നമ്പറുകളും ഉച്ചക്ക്രണ്ട് മുതല്‍ വൈകീട്ട് നാല് വരെ 405120 മുതല്‍ 405571 വരെയുള്ള രജിസ്റ്റര്‍ നമ്പറുകളുടെ പരിശോധനയും നടക്കും. 2021 ഏപ്രില്‍23 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെ 208090 മുതല്‍ 208446 വരെയുള്ള രജിസ്റ്റര്‍ നമ്പറുകളും ഉച്ചക്ക് രണ്ട് മുതല്‍ വൈകീട്ട് നാല് വരെ 208449 മുതല്‍ 208694 വരെയുള്ള രജിസ്റ്റര്‍ നമ്പറുകളുടെ പരിശോധനയും, 2021 ഏപ്രില്‍ 24 ന് രാവിലെ 10 മുതല്‍ 01 വരെ 317642 മുതല്‍ 317943 വരെയുള്ള രജിസ്റ്റര്‍ നമ്പറുകളും ഉച്ചക്ക് രണ്ട് മുതല്‍ നാല് വരെ 317945 മുതല്‍ 318304 വരെയുള്ള രജിസ്റ്റര്‍ നമ്പറുകളുടെ പരിശോധനയും, 2021 ഏപ്രില്‍ 26 ന് 10 മുതല്‍ ഒന്ന് വരെ 318306 മുതല്‍ 318670 വരെയുള്ളരജിസ്റ്റര്‍ നമ്പറുകളും ഉച്ചക്ക് രണ്ട് മുതല്‍ നാല് വരെ 318672 മുതല്‍ 319067 വരെയുള്ള രജിസ്റ്റര്‍നമ്പറുകളുടെ പരിശോധനയും നടത്തും.
മുന്‍ വര്‍ഷങ്ങളില്‍ വിജയിച്ച് വെരിഫിക്കേഷന്‍ നടത്താത്തവര്‍ക്ക്2021 ഏപ്രില്‍ 30 ന് 10 മുതല്‍ 01 വരെവെരിഫിക്കേഷന്‍ നടത്തുന്നതാണ്. ഒറിജിനല്‍ ഹാള്‍ ടിക്കറ്റ്, എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി (മാര്‍ക്ക് ലിസ്റ്റ് ഉള്‍പ്പടെ), ബി.എഡ് (മാര്‍ക്ക് ലിസ്റ്റ് ഉള്‍പ്പടെ), മാര്‍ക്ക് ഇളവോടുകൂടി പാസ്സായവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (90 മാര്‍ക്കിന് താഴെ ലഭിച്ചവര്‍ മാത്രം) എന്നിവ ഹാജരാക്കണമെന്ന്വണ്ടൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
- Log in to post comments