Post Category
സ്‌പോര്‍ട് അക്കാദമി സെലക്ഷന്‍
മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മഞ്ചേരി പയ്യനാട് ജില്ലാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ആന്‍ഡ് ഫുട്‌ബോള്‍ അക്കാദമി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ സെലക്ഷന്‍ നടത്തും. 2009, 2010 വര്‍ഷത്തില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്ക് സെലക്ഷനില്‍ പങ്കെടുക്കാവുന്നതാണ്. ഏപ്രില്‍ 24 ശനിയാഴ്ച്ച സെലക്ഷന്‍ ട്രയല്‍സ് നടത്തും. സെലക്ഷനില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള മഞ്ചേരി പ്രദേശത്തുള്ള കുട്ടികള്‍ കളിക്കാനുള്ള കിറ്റും വയസ്സ് തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും ഒരു കോപ്പി ഫോട്ടോയും സഹിതം ഏപ്രില്‍ 24ന് രാവിലെ 7.30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ എത്തിച്ചേരണം.
date
- Log in to post comments