Skip to main content

കോവിഡ് 19; ജില്ലയില്‍ പരിശോധന കര്‍ശനമാക്കി പോലീസ് സേന

ജില്ലയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന്  ശക്തമായ പരിശോധനകളാണ് ഈ ദിവസങ്ങളില്‍ നടത്തി കൊണ്ടിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമി. സ്റ്റേഷനുകളില്‍ അത്യാവശ്യ ഡ്യൂട്ടിയ്ക്കുള്ള പോലീസുകാരെ ഒഴിച്ച് മറ്റുള്ളവരെ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള കര്‍ശന പരിശോധനയുടെ ഭാഗമാക്കിയിരിക്കുകയാണ്. സ്വകാര്യ വാഹനങ്ങള്‍, മാര്‍ക്കറ്റുകള്‍, മറ്റു വാണിജ്യ സ്ഥാപനങ്ങള്‍, ബസിലെ യാത്രക്കാരുടെ എണ്ണം പരിശോധിക്കല്‍ തുടങ്ങിയവ എസ്എച്ച്ഒ മാരുടെയും ഡിവൈഎസ്പി മാരുടെയും നേതൃത്വത്തിലാണ് നടക്കുന്നത് . 750 തോളം പോലീസുകാര്‍ കോവിഡ് പ്രത്യേക സേനയിലുണ്ട്. കൂടാതെ അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയതോടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവര്‍ക്ക് തൊട്ടടുത്ത പിഎച്ച്‌സിയില്‍ കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇ പാസ്സിനുള്ള രജിസ്‌ട്രേഷന്‍ സംവിധാനവും ചെക് പോസ്റ്റിലുണ്ട്.

date