Skip to main content

ജില്ലയില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പരിശോധന നടന്നുവരുന്നു

 

 

കഴിഞ്ഞ ദിവസം കണ്ടെത്തിയത് 510 കേസുകള്‍

ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പരിശോധന നടന്നുവരുന്നു. കഴിഞ്ഞദിവസം (ഏപ്രില്‍ 19) നടത്തിയ പരിശോധനയില്‍ 510 പ്രോട്ടോകോള്‍ ലംഘനങ്ങളാണ് കണ്ടെത്തിയത്. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ അവര്‍ക്ക് ചുമതലപ്പെടുത്തിയിട്ടുള്ള  പഞ്ചായത്ത്/ നഗരസഭ പരിധികളിലാണ് പരിശോധന നടത്തുന്നത്. 51 സെക്ടറല്‍ മജിസ്ട്രേറ്റുമാരാണ് പരിശോധന നടത്തിയത്.

ഉത്സവം നടത്തിപ്പ്, ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസിംഗ് എന്നിവയുടെ ലംഘനം, കൂട്ടംകൂടി നില്‍ക്കുക എന്നിവയ്ക്കെതിരെയാണ്് കേസ് എടുത്തത്. കടകള്‍, മാളുകള്‍, സിനിമ തീയറ്ററുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലും വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും പരിശോധിക്കുന്നുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ 24 മണിക്കൂറും സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധന നടത്തി വരുന്നുണ്ട്.

 

date