Skip to main content

ജില്ലയിൽ ഇന്ന് 1, 2  ഡോസ് കോവിഡ് (കോവിഷീൽഡ് + കോവാക്സിൻ) കുത്തിവെപ്പ് എടുത്തത് 5814 പേർ

 

ജില്ലയില്‍ ഇന്ന് (19/04/2021) ആകെ 5814 പേർ  ഒന്ന്, രണ്ട് ഡോസ് കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു . 41 പേർ ഒന്നാം ഡോസും 226 പേർ രണ്ടാം ഡോസും ഉൾപ്പെടെ  267 ആരോഗ്യ പ്രവർത്തകർ  കുത്തിവെപ്പ് എടുത്തിട്ടുണ്ട്. 97 പേർ ഒന്നാം ഡോസും 1149 പേർ രണ്ടാം ഡോസും ഉൾപ്പെടെ 
1246 മുന്നണി പ്രവർത്തകരും  1962 പേർ ഒന്നാം ഡോസും 312 പേർ  രണ്ടാം ഡോസും ഉൾപ്പെടെ 
45 നും 60 നുമിടയിലുള്ള 2274 പേരും   771 പേർ ഒന്നാം ഡോസും 1256 പേർ രണ്ടാം ഡോസും ഉൾപ്പെടെ   60 നു മേൽ പ്രായമുള്ള  2027 പേരുമാണ്   കോവിഡ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിരിക്കുന്നത്. 
ആകെ 30 സെഷനുകളിലായിട്ടാണ് കുത്തിവെപ്പ് നടന്നത്.
വാക്സിൻ എടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ  കെ. പി. റീത്ത അറിയിച്ചു  .
 

date