ക്വട്ടേഷന്‍ നോട്ടീസ്
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോഴിക്കോട് താലൂക്കിനു കീഴിലെ എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിക്കല്‍, ആവശ്യമായ സ്ഥലങ്ങളില്‍ സുരക്ഷാ ബാരിക്കേഡുകള്‍, പന്തലുകള്‍ സ്ഥാപിക്കല്‍, കൗണ്ടിംഗ് ഹാള്‍ വൈദ്യുതീകരണം, സിസിടിവി സ്ഥാപിക്കല്‍ എന്നിവ ചെയ്യുന്നതിന് പരിചയസമ്പന്നരും നിയമാനുസൃത ലൈസന്‍സുകള്‍ ഉളളവരുമായ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ബാധകമായ നികുതി ഉള്‍പ്പെടെയുളള നിരക്കാണ് രേഖപ്പെടുത്തേണ്ടത്.
ക്വട്ടേഷനില്‍ ഇനം തിരിച്ച് നിരക്ക് രേഖപ്പെടുത്തേണ്ടതാണ്. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിക്കല്‍, സുരക്ഷാ ബാരിക്കേഡുകള്‍, പന്തല്‍ നിര്‍മ്മാണം എന്നിവയ്ക്ക്് ഒന്നായും വൈദ്യുതീകരണം, സിസിടിവി എന്നിവക്ക് പ്രത്യേകം പ്രത്യേകമായുമാണ് ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ടത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസറായ തഹസില്‍ദാരുടെ ഓഫീസില്‍ ലഭ്യമാണ്.
- Log in to post comments