Post Category
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഏപ്രില്‍ 21 -ന് രാവിലെ 10.30 ന് സ്വകാര്യ സ്ഥാപനമായ ഫ്ളിപ്പ്കാര്‍ട്ടില്‍ ഒഴിവുളള ഡെലിവറി എക്സിക്യൂട്ടീവ് (കുറഞ്ഞ യോഗ്യത : പ്ലസ് 2. ടുവീലര്‍ ഡ്രൈവിംഗ് ലൈസന്‍സ്, സ്വന്തമായി ഇരുചക്രവാഹനമുളളവര്ക്ക് മുന്‍ഗണന) തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താല്പര്യമുളളവര് ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre, ഫോണ്‍ - 0495 2370176.
date
- Log in to post comments