Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 19-04-2021

വനിതാ കമ്മീഷന്‍ പ്രസിദ്ധീകരണങ്ങള്‍ വിതരണത്തിന്

രജതജൂബിലി വാര്‍ഷികത്തോടനുബന്ധിച്ച് കേരള വനിതാ കമ്മീഷന്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളും ബ്രോഷറുകളും എല്ലാ ജില്ലകളിലും പൊതുജനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍, ജില്ലാ പഞ്ചായത്ത് ഓഫീസുകള്‍, വനിതാ ശിശുവികസന ജില്ലാ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും പുസ്തകങ്ങള്‍ ലഭിക്കും. ഇതിനു പുറമെ കുടുംബശ്രീ ജില്ലാ ഓഫീസുകളില്‍ നിന്നും സിഡിഎസ്സുകള്‍, എഡിഎസ്സുകള്‍ എന്നിവര്‍ക്കും പ്രസിദ്ധീകരണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, വനിതാ കമ്മീഷന്റെ കോഴിക്കോട് മേഖലാ ഓഫീസിലും തിരുവനന്തപുരം പിഎംജിയിലെ ആസ്ഥാന ഓഫീസില്‍ നിന്നും പ്രസിദ്ധീകരണങ്ങള്‍ ലഭിക്കും.
പൊതുജനങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട വിവിധ സ്ത്രീസംരക്ഷണ നിയമങ്ങളുടെ സംഗ്രഹം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളും ശിക്ഷയും (കൈപ്പുസ്തകം), കേരള വിമെന്‍സ് ഡയറക്ടറി, വനിതാ കമ്മീഷനില്‍ പരാതി നല്‍കുമ്പോഴുണ്ടാകുന്ന സംശയങ്ങള്‍ക്കുള്ള ദൂരീകരണം, വനിതാ കമ്മീഷന്‍ നടപ്പാക്കിയ സ്ത്രീസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ബ്രോഷറുകളും കൈപ്പുസ്തകങ്ങളുമാണ് രജതജൂബിലി വാര്‍ഷികത്തോടനുബന്ധിച്ച് കേരള വനിതാ കമ്മീഷന്‍ തയാറാക്കിയിട്ടുള്ളത്.

അപേക്ഷ ക്ഷണിച്ചു

സാംസ്‌കാരികകാര്യ വകുപ്പിന്റെ കീഴില്‍ ആറന്‍മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്‌സ് ആരംഭിക്കുന്നു.  ഐ ടി ഐ  സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെ ജി സി ഇ സിവില്‍ എഞ്ചിനീയറിംഗ്, ഐ ടി ഐ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്‌സ്ഷിപ്പ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്റ്കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  കോഴ്‌സ് ഫീസ് 25000 രൂപ.  അപേക്ഷാ ഫോറം 200 രൂപയുടെ മണിയോര്‍ഡറോ, പോസ്റ്റല്‍ ഓര്‍ഡര്‍ മുഖാന്തിരമോ ഓഫീസില്‍ നിന്ന് നേരിട്ടോ കൈപ്പറ്റാവുന്നതാണ്.  മെയ് 31 വരെ അപേക്ഷ സ്വീകരിക്കും.  അപേക്ഷ ഓണ്‍ലൈനായി www.vastuvidyagurukulam.com വഴിയും അയക്കാം.  ഫോണ്‍: 0468 2319740, 9847053294, 9947739442.

ഗതാഗതം നിരോധിച്ചു

കണ്ണൂര്‍ - തളാപ്പ് റോഡ് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ എസ്പിസിഎ ജംഗ്ഷന്‍ മുതല്‍ എ കെ ജി ആശുപത്രി വരെയും ടെലഫോണ്‍ ഭവന്‍മുതല്‍ പഴയബസ് സ്റ്റാന്റ് വരെയും വഴിയുള്ള വാഹനഗതാഗതം ഇന്ന് (ഏപ്രില്‍ 20) മുതല്‍ മെയ് 15 വരെ പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം അസി.എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.  വാഹനങ്ങള്‍ ഉചിതമായ മറ്റ് റോഡുകള്‍ ഉപയോഗിക്കേണ്ടതാണ്.

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാ ടി ബി സെന്റര്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി പഴയ എയര്‍കണ്ടീഷണറുകള്‍ റിപ്പയര്‍ ചെയ്യുന്നതിനും സര്‍വ്വീസ് ചെയ്യുന്നതിനും പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  ഏപ്രില്‍ 21 ന് വൈകിട്ട് മൂന്ന് മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0497 2763497.

മരം ലേലം

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ കറക്ഷണല്‍ ഹോമിലെ എട്ടാം ബ്ലോക്കില്‍ മുറിച്ചുമാറ്റിയ മരങ്ങള്‍ ഏപ്രില്‍ 27 ന്  രാവിലെ 11.30 ന് ജയില്‍ പരിസരത്ത് ലേലം ചെയ്യും.  ഫോണ്‍: 0497 2746141, 2746420.

ഫോട്ടോ ജേര്‍ണലിസം കോഴ്സിന് മെയ് 5 വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സിന് മെയ് അഞ്ച് വരെ അപേക്ഷിക്കാം.  തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്ന് മാസമാണ് കോഴ്സ് കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ ഫോറം അക്കാദമി വെബ്സൈറ്റായ www.keralamediaacademy.org നിന്ന്  ഡൗണ്‍ലോഡ് ചെയ്ത് സമര്‍പ്പിക്കാം.  അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 30 / കേരള മീഡിയ അക്കാദമി സബ്സെന്റര്‍, ശാസ്തമംഗലം, ഐ സി ഐ സി ഐ ബാങ്കിന് എതിര്‍വശം, തിരുവനന്തപുരം - 10. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സമര്‍പ്പിക്കണം. ഫോണ്‍: 0484 2422275, 2422068, 0471 2726275.

date