Skip to main content

ജില്ലയില്‍ 20 ന് രജിസ്റ്റര്‍ ചെയ്തത് 52  കേസ്

 

കോവിഡ് 19 പ്രോട്ടോകോള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 20) പോലീസ് നടത്തിയ പരിശോധനയില്‍ 52 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി. സി. ബിജുകുമാര്‍  അറിയിച്ചു.  71 പേരെ അറസ്റ്റ് ചെയ്തു. 11 വാഹനങ്ങളും പിടിച്ചെടുത്തു. വ്യാപാരസ്ഥാപനങ്ങളില്‍ ശാരീരിക അകലം പാലിക്കാത്തത്, പൊതുസ്ഥലങ്ങളില്‍ തുപ്പുക, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതു പരിപാടികള്‍ നടത്തുക, പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുക തുടങ്ങിയ കാരണങ്ങളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
 
മാസ്‌ക് ധരിക്കാത്ത 1889 പേര്‍ക്കെതിരെ കേസ്

മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 1889 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.  മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയില്‍ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു.

date