Skip to main content

വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും കോഴിക്കോട്ടെ സ്വാശ്രയ കോളേജായ മിംസ് കോളേജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സിലും എം.എസ്.സി എം.എല്‍.റ്റി കോഴ്‌സിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള വിവരങ്ങള്‍ www.lbscentre.kerala.gov.in എന്ന വിലാസത്തില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷാര്‍ത്ഥികള്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ പരിശോധിക്കണം. മെയ് മൂന്നിന് വൈകിട്ട് അഞ്ചുമണി വരെ ആവശ്യമുള്ള രേഖകള്‍ സമര്‍പ്പിക്കാനാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 364.

date