Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 26-04-2021

സ്‌കോള്‍ കേരള; പ്രവേശന തീയതി നീട്ടി

സ്‌കോള്‍ കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട  സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇന്‍  കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ് (ഡിസിഎ) ആറാം ബാച്ചിന്റെ പുനപ്രവേശന രജിസ്‌ട്രേഷന്‍ തീയതി  60 രൂപ  പിഴയോടുകൂടി ഏപ്രില്‍ 30 വരെ നീട്ടിയതായി സെക്രട്ടറി അറിയിച്ചു.
പി എന്‍ സി/1674/2021

ലെവല്‍ക്രോസ് അടച്ചിടും

തലശ്ശേരി - എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലുള്ള 234-ാം നമ്പര്‍ ലെവല്‍ക്രോസ് ഏപ്രില്‍ 28 ന് രാവിലെ എട്ട് മണി മുതല്‍ മെയ് അഞ്ചിന് വൈകിട്ട് ആറ് വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസി.ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.
പി എന്‍ സി/1677/2021

ഗതാഗതം നിരോധിച്ചു

പാപ്പിനിശ്ശേരി റെയില്‍വെ സ്റ്റേഷന്‍ - കോലത്തുവയല്‍ - പാളിയത്ത് വളപ്പ് - ചെറുപാന്തോട്ടം  - വെള്ളിക്കീല്‍ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 28, 29 തീയതികളില്‍ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  വാഹനങ്ങള്‍ കീച്ചേരി - അഞ്ചാംപീടിക റോഡ് വഴി പോകേണ്ടതാണ്.
പി എന്‍ സി/1679/2021

റിസോഴ്‌സ് ടീം രൂപീകരിക്കുന്നു

നാഷണല്‍ ആക്ഷന്‍ പ്ലാന്‍ ഫോര്‍ ഡ്രഗ് ഡിമാന്റ് റിഡക്ഷന്‍ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ മേഖലയില്‍ ബോധവല്‍ക്കരണം നടത്തുന്നതിന് സാമൂഹ്യ നീതി വകുപ്പ് ജില്ലാതല റിസോസ് ടീം രൂപീകരിക്കുന്നു.  ലഹരി വിരുദ്ധ  മേഖലയില്‍ / ഐ ആര്‍ സി എകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍, എഫ് ബ്ലോക്ക്,  സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍ എന്ന വിലാസത്തിലോ,   dswoknrswd@gmail.com  എന്ന ഇ-മെയിലിലോ മെയ് അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍ : 0497 2712255.

                           
ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത വയത്തൂര്‍ അംശം ദേശത്ത് റീ സ 2/1എ1 ല്‍ പ്പെട്ട 0.0631 ഹെക്ടര്‍ സ്ഥലവും അതില്‍ ഉള്‍പ്പെട്ട സകലതും ഏപ്രില്‍ 30 ന് രാവിലെ 11 മണിക്ക് സ്ഥലത്ത് ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലും വയത്തൂര്‍ വില്ലേജ് ഓഫീസിലും ലഭിക്കും.  ഫോണ്‍:0490 2494910.
പി എന്‍ സി/1681/2021

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാ ടി ബി സെന്ററില്‍ ടെലിമെഡിസിന്‍ സംവിധാനം സ്ഥാപിക്കുന്നതിനായി ഇലക്‌ട്രോണിക് എക്യുപ്‌മെന്റുകള്‍ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍  ക്ഷണിച്ചു. മെയ് അഞ്ചിന് വൈകിട്ട് മൂന്ന് മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0497 2763497

date