Post Category
കോവിഡ് വാക്സിനേഷന്‍: മുതിര്‍ന്ന പൗരന്‍മാര്‍ക്കായി സഹായകേന്ദ്രം
എറണാകുളം: കോവിഡ് വാക്സിനേഷനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് മുതിര്‍ന്ന പൗരന്‍മാരെ സഹായിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് രജിസ്ട്രേഷന്‍ സഹായ കേന്ദ്രം ആരംഭിച്ചു. കാക്കനാട് സിവില്‍സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിലാണ് സഹായകേന്ദ്രം ആരംഭിച്ചിട്ടുള്ളത്.
വയോക്ഷേമ കോള്‍സെന്‍റെറിന്‍റെ ഭാഗമായാണ് സഹായകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. വാക്സിനേഷന്‍ രജിസ്ട്രേഷന്‍ ആവശ്യമുള്ള വയോജനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് കൊവിന്‍ സൈറ്റില്‍ രേഖപ്പെടുത്തി അവരുടെ ഫോണിലേക്ക് വരുന്ന ഒ.ടി.പി ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യും. സഹായകേന്ദ്രത്തിന്‍റെ ഉദ്ഘാടനം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.കെ സുബൈര്‍ നിര്‍വ്വഹിച്ചു. സഹായ കേന്ദ്രത്തിന്റെ നമ്പർ 0484 2753800.
date
- Log in to post comments