Post Category
രക്ത ദാന ക്യാമ്പ് നടത്തി
അഗ്നിരക്ഷാ വകുപ്പിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന കേരള സിവില്‍ ഡിഫന്‍സിന്റെ ആഭിമുഖ്യത്തില്‍ മെഗാ രക്തദാന ക്യാമ്പ് നടന്നു. 18 വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുന്നതിനാല്‍ നേരിട്ടേക്കാവുന്ന രക്തക്ഷാമത്തിനു പരിഹാരമെന്നോണമാണ് ക്യാമ്പ് നടത്തിയത്. രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനീ ചെയ്ത ഇന്ന് മെഡിക്കല്‍ കോളേജിന് 30 യൂണിറ്റ് രക്തമാണ് നല്‍കിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റ് ജില്ലകളിലും ക്യാമ്പ് സംഘടിപ്പിക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുക, വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുക, കിടപ്പ് രോഗികള്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കുക തുടങ്ങിയ പ്രവൃത്തികളും സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ നടത്തിവരുന്നുണ്ട്.
date
- Log in to post comments