Post Category
മൃഗാശുപത്രികളുടെ പ്രവര്‍ത്തന സമയം പരിമിതപ്പെടുത്തി
കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി മെയ് 8 മുതല്‍ 16 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ വെറ്റിനറി ഡിസ്‌പെന്‍സറി, വെറ്റിനറി ഹോസ്പിറ്റല്‍, വെറ്റിനറി പോളിക്ലിനിക്ക് എന്നിവയുടെ പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും ജില്ലാ വെറ്റിനറി കേന്ദ്രത്തിന്റെ പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയുമാക്കി ചുരുക്കി. ഈ ദിവസങ്ങളില്‍ മൃഗാശുപത്രികളില്‍ അടിയന്തിര സേവനം മാത്രമേ ലഭ്യമാകൂ. സംശയ നിവാരണത്തിനായി 0483-2734815, 9747378014 നമ്പറുകളില്‍ വിളിക്കാം
date
- Log in to post comments