Skip to main content

ആംബുലൻസുകൾക്കുള്ള ഓക്സിജൻ സ്റ്റോക്ക് വർധിപ്പിക്കും : ജില്ലാ കളക്ടർ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി  ജില്ലയിലെ ആംബുലൻസുകൾക്കായുള്ള ഓക്സിജന്റെ സ്റ്റോക്ക് വർധിപ്പിക്കുമെന്ന് കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. ഓക്സിജന്റെ തടസ്സമില്ലാത്ത വിതരണം ഇതിലൂടെ ഉറപ്പാക്കാൻ സാധിക്കുമെന്നും കളക്ടർ പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വഴുതക്കാട് വിമൻസ് കോളേജിലെ ജില്ലാ ഓക്സിജൻ വാർ റൂമിൽ ചേർന്നു.

 

നിലവിലെ ഓക്സിജൻ ലഭ്യതയും ഉപയോഗവും യോഗത്തിൽ കളക്ടർ വിലയിരുത്തി. സർക്കാർ, സ്വകാര്യ ആശുപത്രികളിലേക്ക് നൽകുന്ന ഓക്സിജൻ സിലിണ്ടറുകളുടെ എണ്ണം കൃത്യമായി നിരീക്ഷിക്കും.ഇതിനായി ജില്ലാ  വ്യവസായ കേന്ദ്രം ജനറൽ മാനേജറെ ചുമതലപ്പടുത്തി. ജില്ലയിലെ ഓക്‌സിജന്‍ ഗ്യാസ് സിലിണ്ടര്‍ ഏജന്‍സികളിലെ ഓക്‌സിജന്‍ ലഭ്യതയും പ്രവര്‍ത്തനവും കൃത്യമായി നിരീക്ഷിക്കുന്നതിനായി ഒന്‍പത് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നേരത്തെ  നിയമിച്ചിരുന്നു.നെടുമങ്ങാട് സബ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണയ്ക്കാണ് ഇവരുടെ ഏകോപന ചുമതല.

 

സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ഓക്സിജൻ ആവശ്യകത,  ഉപയോഗം എന്നിവ തിട്ടപ്പെടുത്തുന്നതിനായി ഓക്സിജൻ ഓഡിറ്റ് ടീം രൂപീകരിക്കുമെന്നും കളക്ടർ പറഞ്ഞു.

 

date