Skip to main content

ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കു വാക്സിനേഷന്‍

കോവിഡ് പ്രതിരോധത്തിനു ജില്ലാ ഭരണകൂടവുമായി കൈകോര്‍ക്കുന്ന ജില്ലയിലെ ആംബുലന്‍സ്, ഷീല്‍ഡ് ടാക്സി ഡ്രൈവര്‍മാര്‍ക്കായി മേയ് 15നു പേട്ടയിലെ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് സെന്ററില്‍ കോവിഡ് വാക്സിനേഷന്‍ ക്യാംപ് സംഘടിപ്പിക്കുമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. രാവിലെ ഒമ്പതു മുതല്‍ നാലു വരെയാണു സെഷന്‍. ഡ്രൈവര്‍മാര്‍ നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, തിരുവനന്തപുരം എന്നിവിടങ്ങളിലെ ആംബുലന്‍സ് കണ്‍ട്രോള്‍ റൂം നോഡല്‍ ഓഫിസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുമായി വാക്സിനേഷനു ഹാജരാകണം.

date