Skip to main content

ഓൺലൈൻ കൺസൾട്ടേഷൻ ആരംഭിക്കും

ലോക് ഡൗൺ പശ്ചാതലത്തിൽ ആശുപത്രിയിൽ എത്തിച്ചേരാൻ കഴിയാത്ത രോഗികൾക്കായി മെയ് 21 മുതൽ  കാസർകോട് ആയുഷ്മാൻഭവ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഓൺലൈൻ കൺസൾട്ടേഷൻ ആരംഭിക്കുന്നു. എല്ലാദിവസവും രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഹോമിയോ, നാച്ചുറോപതി ഡോക്ടർമാരുടെയും യോഗാ പരിശീലൻ്റെയും  സേവനം ലഭിക്കും. ആ വ ശ്യമുള്ളവർ 9400061980 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം. മുൻഗണനാ ക്രമം അനുസരിച്ച് കൺസൾട്ടേഷന് സമയം അനുവദിക്കും.

date