Skip to main content

കോവിഡ് നിര്‍വ്യാപനത്തിന് ജന പിന്തുണ അനിവാര്യം: ജില്ലാ കലക്ടര്‍

കോവിഡ് വ്യാപനം തടയുന്നതിന് പൊതുജന പിന്തുണ അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. ജില്ലയില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ഡൗണിനോട് ജനങ്ങളുടെ ഭാഗത്തു നിന്ന് മികച്ച സഹകരണമാണുള്ളത്. ഇതേ രീതിയിലുള്ള പ്രതിരോധത്തിലൂടെ ജില്ല നിലവില്‍ നേരിടുന്ന കോവിഡ് വ്യാപന വെല്ലുവിളി നേരിടാനാകും. ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടാകരുതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

രോഗവ്യാപനം ആശങ്കയുയര്‍ത്തുന്നതിനിടെ ഇത്രയധികം പേര്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായത് ആശ്വാസകരമാണ്. ജില്ലയില്‍ ഇതുവരെ രണ്ട് ലക്ഷത്തിലധികം പേരെ രോഗവിമുക്തരാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. ചിട്ടയായ രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ വിജയമാണിത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് ജീവനക്കാര്‍,  ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി കോവിഡ് നിര്‍വ്യാപന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മുഴുവനാളുകളേയും ഈ ഘട്ടത്തില്‍ അഭിനന്ദിക്കുന്നതായും ജില്ലാ കലക്ടര്‍ പറഞ്ഞു.

date