Skip to main content

വൃക്ഷതൈകള്‍ വിതരണം ചെയ്യുന്നു

  ജൂണ്‍ 5 ലോക പരിസ്ഥിതി ദിനവും വന മഹോത്സവവും ആചരിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും, രാഷ്ട്രീയ സംഘടനകള്‍, യുവജന സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് മലപ്പുറം സാമൂഹ്യ വനവത്ക്കരണ വിഭാഗം വൃക്ഷതൈകള്‍ വിതരണം ചെയ്യുന്നതാണ്. ആവശ്യമുള്ളവര്‍ ഉടന്‍ അവരുടെ അപേക്ഷ മലപ്പുറം സോഷ്യല്‍ ഫോറസ്്ട്രി ഡിവിഷനില്‍ മെയ് 26 ന് മുമ്പ് നല്‍കേണ്ടതാണ്. ഇ-മെയില്‍ acfsfmprm@gmail.com, ഫോണ്‍ 04832734803

date