Skip to main content

ഓക്‌സിമീറ്റര്‍ ചലഞ്ചിലേക്ക് സഹായം നല്‍കി

പൊന്നാനി നഗരസഭയുടെ പള്‍സ് ഓക്‌സിമീറ്റര്‍ ചലഞ്ചിലേക്ക് അധ്യാപക സംഘടനയായ കെ.എസ്.ടി.എ പൊന്നാനി ഉപജില്ലാ കമ്മിറ്റി പള്‍സ് ഓക്‌സി മീറ്ററുകള്‍ കൈമാറി.  കെ.എസ്.ടി.എ ഉപജില്ലാ സെക്രട്ടറി വി.എം രേണുകയില്‍ നിന്നും നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം ഓക്‌സിമീറ്ററുകള്‍ ഏറ്റുവാങ്ങി. നഗരസഭാ വൈസ്  ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീനാസുദേശന്‍, കെ.എസ്.ടി.എ ജില്ലാ എക്‌സിക്യുട്ടീവ് അംഗം രഘുമാസ്റ്റര്‍, ഉപജില്ലാ ഭാരവാഹി ഹബീബ് റഹ്‌മാന്‍ എന്നിവര്‍ സംബന്ധിച്ചു.

date