Skip to main content

വേങ്ങരയില്‍  ആന്റിജെന്‍ ടെസ്റ്റ് ക്യാമ്പുകള്‍ ആരംഭിച്ചു.

കോവിഡ് 19 സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി വേങ്ങര പഞ്ചായത്തില്‍ ആന്റിജെന്‍ ടെസ്റ്റ്  ക്യാമ്പുകള്‍ ആരംഭിച്ചു. ഇന്നലെ വേങ്ങര ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍  പേരെയാണ് ടെസ്റ്റ് ചെയ്തത്. ഇതില്‍ 9 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചു.

15, 16, 17 വാര്‍ഡുകളിലെ കോവിഡ് പരിശോധനാ ക്യാമ്പുകള്‍ ഇന്ന് (മെയ് 25, ചൊവ്വ) രാവിലെ 9.30 മുതല്‍ വലിയോറ ഈസ്റ്റ് എ എം യു.പി സ്‌കൂളില്‍  വെച്ച്‌നടക്കും.  വാര്‍ഡ് 15 രാവിലെ 9.30 മുതല്‍ 10.30 വരെ, വാര്‍ഡ് 1 രവിലെ 10.30 മുതല്‍ 11.30 വരെ ,വാര്‍ഡ് 17 രാവിലെ 11.30 മുതല്‍ ഉച്ചക്ക് 12.30 വരെയും ടെസ്റ്റുകള്‍ നടക്കും.

മെയ് 26 ബുധനാഴ്ച  രാവിലെ 10 മുതല്‍ വേങ്ങര ഗ്രാമ പഞ്ചായത്തിലെ പി.എം.എസ്.എ.എം.യു.പി സ്‌കൂള്‍ പാക്കട പുറായയില്‍ വച്ച് ഉച്ചയ്ക്ക് 1 മണി വരെ കോവിഡ് - 19 ടെസ്റ്റ് ക്യാമ്പ് നടത്തും. ആരോഗ്യ വകുപ്പും പഞ്ചായത്തും സംയുക്തമായിട്ടാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.

date