Skip to main content

ജില്ലയിൽ സ്റ്റോക്കുള്ളത് 5 9 8 2 0 ഡോസ് വാക്സിന്‍  

ആലപ്പുഴ: ബുധനാഴ്ചത്തെ കണക്കുപ്രകാരം ജില്ലയില്‍ 59820 ഡോസ് വാക്സിൻ ലഭ്യമാണ്. ഇതിൽ 51820 കോവിഷീല്‍ഡ്  ഡോസുകളും 8000 കോവാക്സിൻ ഡോസുകൾ ഉൾക്കൊള്ളുന്നു. മുൻഗണന അർഹരായ 18 നും 44 നുമിടയിൽ പ്രായമുള്ളവർക്ക് 38000 ഡോസുകള്‍ ലഭ്യമാണ്. സർക്കാർ നിർദേശിച്ച മുൻഗണനയ്ക്ക് അർഹരായവർ ശരിയായ രീതിയിൽ രജിസ്ട്രേഷൻ പൂർത്തിയാക്കി വാക്സിൻ സ്വീകരിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു.  
21,820 കോവിഷീല്‍ഡ് ഡോസുകൾ 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ലഭ്യമാണ്.  ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തു 45 വയസ്സിനു മുകളിൽ പ്രായമുള്ളവര്‍ മുൻകൂർ സമയവും തീയതിയും ഉറപ്പാക്കി വാക്സിനേഷൻ കേന്ദ്രത്തിലെത്തി വാക്സിൻ സ്വീകരിക്കണം. ജില്ലയിലാകെ 603541പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 65 429 മുന്നണിപ്പോരാളികളും 48 363 ആരോഗ്യപ്രവർത്തകരും 48 45 76,  45 വയസ്സിനു മുകളിൽ പ്രായമുള്ളവരും 5173, 18 നും 44 നും ഇടയിൽ മുൻഗണന അർഹരായവരും ഉള്‍പ്പെടുന്നു

date