Skip to main content

കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി

 

ആലപ്പുഴ :  പി. പി ചിത്തരഞ്ജൻ എം.എൽ.എ.യുടെ കെയർ പ്രോജക്ടിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർക്ക് വിതരണം ചെയ്യാനുള്ള കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി. ആലപ്പുഴ ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ത്രീ സൗഹൃദ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പ്രതിരോധ സാമഗ്രികൾ  പി പി ചിത്തരഞ്ജൻ എംഎൽഎ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരിക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം വി പ്രിയ ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം ടി എസ് രാഗഹ, സാക്ഷരതാ പ്രേരക്മാർ, കുടുംബശ്രീ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.

date