Skip to main content

വനമിത്ര അവാര്‍ഡ്

ജൈവ വൈവിധ്യ സംരക്ഷണത്തിന്റേയും വന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കു ന്നതിന്റെയും ഭാഗമായി പത്തനംതിട്ട ജില്ലയിലും വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവരില്‍ നിന്നും വനമിത്ര പുരസ്‌കാരത്തിനുവേണ്ടി സംസ്ഥാന വനം വന്യ ജീവി വകുപ്പ് 2021-22 വര്‍ഷത്തില്‍ അപേക്ഷ ക്ഷണിച്ചു. വനമിത്ര പുരസ്‌കാരത്തിന് അപേക്ഷയോ ടൊപ്പം അപേക്ഷകര്‍ അവാര്‍ഡിനുവേണ്ടി തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ലഘു വിവരണവും, ഫോട്ടോയും അടങ്ങിയ അപേക്ഷ പത്തനംതിട്ട ജില്ലയിലെ എലിയറയ്ക്കലുള്ള സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസ്സിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് ജൂണ്‍ 30 നകം അപേക്ഷ സമര്‍പ്പിക്കണം. ഒരിക്കല്‍ ധനസഹായം ലഭിച്ചവര്‍ അടുത്ത 5 വര്‍ഷത്തേക്ക് പുരസ്‌കാരത്തിന് അപേക്ഷിക്കുവാന്‍ പാടുള്ളതല്ല.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം ഓഫീസില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ 8547603708, 8547603707, 0468-2243452 എന്ന നമ്പരുകളിലും, www.kerala.forest.gov.in എന്ന  വെബ്‌സൈറ്റിലും ലഭിക്കും.

date