Skip to main content

പ്രതിരോധ കിറ്റ് സംഭാവന ചെയ്തു

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായി രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പ്രതിരോധ കിറ്റ് സംഭാവന. ജില്ലയിലെ രജിസ്‌ട്രേഷന്‍ വകുപ്പ് ജീവനക്കാര്‍ സമാഹരിച്ച 100 പള്‍സ് ഓക്സിമീറ്ററുകള്‍, 100 പി.പി.ഇ കിറ്റുകള്‍, 1000 എന്‍-95 മാസ്‌ക്കുകള്‍, 60 ലിറ്റര്‍ സാനിറ്റൈസര്‍ എന്നിവ ജില്ലാ രജിസ്ട്രാര്‍  പി.പി. നൈനാന്‍ ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസയ്ക്കു കൈമാറി. നെടുമങ്ങാട് സബ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, രജിസ്ട്രേഷന്‍ വകുപ്പിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date