Post Category
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
മലയിന്‍കീഴ് എം.എം.എസ്. ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒഴിവുള്ള മലയാളം, ഹിന്ദി, ജേര്‍ണലിസം, സ്റ്റാറ്റിസ്റ്റിക്‌സ് ഫിസിക്‌സ്, കൊമേഴ്‌സ് ഗസ്റ്റ് അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പു ഡയറക്ടര്‍/ഡെപ്യൂട്ടി ഡയറക്ടറുടെ കൊല്ലം ഓഫീസില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ പാനലില്‍ പേരു രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത, ജനന തീയതി, മുന്‍പരിചയം, രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ ഏഴിനു വൈകിട്ട് മൂന്നുമണിക്കു മുന്‍പ് gck...@gmail.com എന്ന ഇമെയിലില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2282020.
date
- Log in to post comments