Skip to main content

ചാലയിൽ കളിപ്പാട്ട കടയ്ക്കു തീപിടിച്ചു; ആളപായമില്ല

ചാലയിൽ കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയ്ക്കു തീപിടിച്ചു. ഇന്നലെ(31 മേയ്) വൈകിട്ട് അഞ്ചു മണിയോടെയാണു സംഭവം. അഗ്നിശമന സേന എത്തി തീയണച്ചു. ആളപായമില്ല.

 

പദ്മനാഭ തിയറ്ററിനു സമീപമുള്ള കടയിലാണു തീപിടുത്തമുണ്ടായത്. ലോക്ക്ഡൗൺ ആയതിനാൽ കമ്പോളത്തിലെ കടകൾ അടഞ്ഞുകിടക്കുകയായിന്നു. തീപിടിത്തമുണ്ടായ വിവരം ലഭിച്ചയുടൻ ചെങ്കൽ ചൂള ഫയർ സ്റ്റേഷനിൽനിന്ന് അഗ്നിശമന സേനയെത്തി തീയണയ്ക്കുകയായിരുന്നു. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടലിൽ സമീപ പ്രദേശങ്ങളിലേക്കു തീവ്യാപിക്കുന്നതും തടയാനായി. 

 

ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ സംഭവസ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. തീപിടിത്തത്തെ സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകാൻ ജില്ലാ ഫയർ ഓഫിസറോടും കോർപ്പറേഷൻ സെക്രട്ടറിയോടും കളക്ടർ ആവശ്യപ്പെട്ടു.

date