പ്രോക്‌സി സംവിധാനം ഉപയോഗിക്കുന്നതിന് ആവശ്യകത അറിയിക്കാം
കോവിഡിന്റെ പശ്ചാത്തലത്തില്‍ കടകളിലെത്തി റേഷന്‍ വാങ്ങാന്‍ കഴിയാത്ത അവശരായ കാര്‍ഡ് ഉടമകള്‍ക്ക് നേരിട്ടു പോകാതെ ഇ-മെയില്‍ മുഖേനയോ ഫോണ്‍ മുഖേനയോ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ ബന്ധപ്പെട്ട് പ്രോക്‌സി സംവിധാനം ഉപയോഗിക്കുന്നതിനുള്ള ആവശ്യകത അറിയിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ജലജ ജി.എസ് റാണി അറിയിച്ചു. റേഷന്‍ വാങ്ങാന്‍ കടകളില്‍ നേരിട്ടെത്താന്‍ കഴിയാത്ത അശരണരായ വ്യക്തികള്‍ക്ക് ആ റേഷന്‍ കടയില്‍ത്തന്നെ കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എന്നാല്‍ റേഷന്‍ വ്യാപാരിയുമായി ബന്ധമില്ലാത്ത ഒരാളെ റേഷന്‍ വാങ്ങുന്നതിന് പകരക്കാരനായി നിയോഗിക്കുന്നതാണ് പ്രോക്‌സി സംവിധാനം. കോവിഡിന്റെ പശ്ചാത്തലത്തില്‍ റേഷന്‍ കടകള്‍ വഴി നല്‍കിവരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് ആവശ്യമില്ലാത്ത കുടുംബങ്ങള്‍ അവരവര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന റേഷന്‍ കടകളിലോ താലൂക്ക് സപ്ലൈ ഓഫീസുകളിലോ രേഖാമൂലം അപേക്ഷ സമര്‍പ്പിക്കണം. സ്ഥിരമായോ താത്കാലികമായോ ഏതാനും മാസത്തേക്കോ ഇപ്രകാരം ഭക്ഷ്യക്കിറ്റ് വേണ്ടെന്നു വയ്ക്കാവുന്നതാണ്. ഇത്തരം അപേക്ഷകള്‍ ജൂണ്‍ 30ന് മുന്‍പ് സമര്‍പ്പിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
- Log in to post comments