Skip to main content

വളണ്ടിയറാവാന്‍  അവസരം

 

ജില്ലയില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഓഫീസിന്റെ പരിധിയിലുള്ള 296 കോളനികളിലെ ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ പഠനം ഉറപ്പുവരുത്തുന്നതിന് വളണ്ടിയര്‍മാരായി സേവനം ചെയ്യാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  296 കോളനികളില്‍ 2943 കുട്ടികളാണ് പഠിതാക്കളായുള്ളത്.  ഇവര്‍ക്ക് ഓണ്‍ലൈന്‍ പഠനം സൗകര്യം ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ പട്ടികവര്‍ഗ്ഗ വികസന ഓഫീസ് മുഖേന നല്‍കിയിട്ടുണ്ട്. വളണ്ടിയര്‍മാരായി സേവനം ചെയ്യാന്‍ താത്പര്യമുള്ളവരും സന്നദ്ധസംഘടനകളും ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍- 0491 2505383, 9496070339, 9496070366, 9496070367, 9496070399.

date