Skip to main content

ഗസ്റ്റ് അധ്യാപക ഒഴിവ്

 

 

അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും.  താത്പര്യമുള്ളവര്‍ ജൂണ്‍ ഏട്ടിന് വൈകിട്ട് അഞ്ചിനകം ബയോഡാറ്റയും അസല്‍ രേഖകളുടെ സ്‌കാന്‍ഡ് കോപ്പിയും പി.ഡി.എഫ് മാതൃകയില്‍ gcattappadi@gmail.com ല്‍ അയക്കണം. ഉദ്യോഗാര്‍ത്ഥികള്‍ മുന്‍കൂറായി തൃശൂര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഫോണ്‍: 9656235136,6282298962.

date